#sruthi | ആരോഗ്യപ്രവ‍ർത്തകർ തന്നെ നന്നായി പരിചരിച്ചു, ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം; ശ്രുതി ആശുപത്രി വിട്ടു

#sruthi | ആരോഗ്യപ്രവ‍ർത്തകർ തന്നെ നന്നായി പരിചരിച്ചു, ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം; ശ്രുതി ആശുപത്രി വിട്ടു
Sep 20, 2024 05:10 PM | By Athira V

കൽപ്പറ്റ: ( www.truevisionnews.com  ) കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു.

ആശുപത്രിയിൽ ആരോഗ്യപ്രവ‍ർത്തകർ തന്നെ നന്നായി പരിചരിച്ചുവെന്ന് ശ്രുതി പറഞ്ഞു. അച്ഛൻ്റെ സഹോദരൻ്റെ മുണ്ടേരിയിലെ വീട്ടിലേക്കാണ് പോവുന്നതെന്നും ഇനി വിശ്രമം തുടരുമെന്നും ശ്രുതി പറഞ്ഞു.

ഇരു കാലിലും ഒടിവും ചതവുമേറ്റ ശ്രുതിക്ക് ഇടതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്രുതിയുടെ ഡിസ്‌ചാർജുമായി ബന്ധപ്പെട്ട് ടി സിദ്ധിഖ് എംഎൽഎ സ്ഥലത്തെത്തി.

രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം മല്ലു രവി എന്ന വ്യക്തി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും, ശ്രുതിക്ക് നാളെ തന്നെ വർക്ക് ഫ്രം ഹോം ചെയ്യാൻ ലാപ്ടോപ് വീട്ടിൽ എത്തിച്ച് നൽകുമെന്നും അദ്ദേഹം പറ‌ഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ മുഖമായി ശ്രുതിയെ മാറ്റിയെടുക്കുമെന്നും ടി സിദ്ധിഖ് വ്യക്തമാക്കി.

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് ഉറ്റ ബന്ധുക്കളായ ആറ് പേരെ കൂടി നഷ്ടപ്പെട്ടിരുന്നു.

കോഴിക്കോട് ജോലി ചെയ്യുകയായിരുന്നതിനാൽ ശ്രുതി ദുരന്തത്തിൽ ഇരയായില്ല. പിന്നീട് വയനാട്ടിലെത്തിയ ശ്രുതിക്ക് മാനസിക പിന്തുണ നൽകി ഒപ്പം നിന്നത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് പതിയെ മുക്തയായി വരുമ്പോഴായിരുന്നു രണ്ടാം ദുരന്തം

കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ജെൻസൺ ഓടിച്ച മാരുതി ഒമ്നി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുരന്തത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു.

ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും എത്തിയിരുന്നു. അതിനിടയിലാണ് ഉരുൾപ്പൊട്ടൽ ദുരന്തം ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയത്. ഈ വരുന്ന ഡിസംബറിൽ വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു.

ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തിൽ മരണപ്പെട്ടതിനാൽ വിവാഹം നേരത്തെയാക്കാൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മറ്റൊരു ദുരന്തം കൂടിയെത്തി ശ്രുതിയെ തനിച്ചാക്കിയത്. ശ്രുതിക്ക് വേണ്ടി അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് അവളുടെ കൈപിടിച്ചിരുന്ന, അവളെ ഒറ്റയ്ക്കാക്കാതെ കാത്തിരുന്ന ജെൻസൻ കൂടി യാത്രയായത് കേരളത്തിനാകെ വലിയ നോവായി മാറിയിരുന്നു.

#Well #cared #by #health #workers #now #resting #home #Mundiri #Shruti #left #hospital

Next TV

Related Stories
രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

Mar 25, 2025 04:36 PM

രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു....

Read More >>
വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

Mar 25, 2025 04:29 PM

വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

യാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍...

Read More >>
ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

Mar 25, 2025 03:08 PM

ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ...

Read More >>
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

Mar 25, 2025 02:38 PM

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

സൗഹൃദം നടിച്ച് ഭർത്താവിന്റെ ബന്ധുവായ പ്രതി 2017 ജൂലായ് ഒന്നാം തീയതി പരാതിക്കാരിയുടെ വീട്ടിൽ വെച്ച് ബലാത്സംഗം...

Read More >>
കോടതിയില്‍ ഹാജരാക്കാനെത്തിച്ച രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നു; തിരച്ചില്‍ തുടരുന്നു

Mar 25, 2025 02:35 PM

കോടതിയില്‍ ഹാജരാക്കാനെത്തിച്ച രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നു; തിരച്ചില്‍ തുടരുന്നു

പിന്നാലെ ഇവര്‍ ട്രെയിനിന്റെ എതിര്‍ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി...

Read More >>
Top Stories










Entertainment News