#tsiddique | മതാചാരപ്രകാരം അമ്മയുടെ സംസ്‌കാരം, ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല, കണ്ണീർ വറ്റിപ്പോയിരിക്കണം - ടി സിദ്ദിഖ്

#tsiddique | മതാചാരപ്രകാരം അമ്മയുടെ സംസ്‌കാരം, ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല, കണ്ണീർ വറ്റിപ്പോയിരിക്കണം - ടി സിദ്ദിഖ്
Sep 20, 2024 03:03 PM | By Susmitha Surendran

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ശ്രുതിയുടെ അമ്മയുടെ മൃതശരീരം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു.

ശ്രുതിയുടെ ആവശ്യപ്രകാരം ആയിരുന്നു സംസ്കാര ചടങ്ങ് നടത്തിയത്. വയനാട് എംഎൽഎ ടി സിദ്ദിഖാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.

ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്

“സാറേ… എനിക്കെന്റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകൾ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞു…

പിന്നീട് ആംബുലൻസിൽ ശ്രുതിയെയും കൊണ്ട് ഒരു യാത്രയായിരുന്നു… പുത്തുമലയിലെ പൊതു കുഴിമാടത്തിൽ നിന്ന് ശ്രുതിയുടെ അമ്മയെ വൈറ്റ് ഗാർഡിന്റെ സഹായത്തോടെ എടുത്ത് മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിൽ ഐവർ മഠത്തിന്റെ സഹായത്തോടെ ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല…

കണ്ണീർ വറ്റിപ്പോയിരിക്കണം… ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്റെ അച്ഛൻ വല്ലാത്ത നോവായിരുന്നു… വിഷ്വൽ ലാംഗ്വേജിൽ എല്ലാം നിങ്ങൾക്ക് കാണാം…

മുസ്ലിം പള്ളിയിലെ ഖബറിൽ നിന്ന് ചർച്ചിലേക്കും, ഹൈന്ദവ ശ്മശാനത്തിലേക്കും, പുത്തുമലയിലെ പൊതു ശ്മശാനത്തിൽ നിന്നും അത് പോലെ തിരിച്ചും ഡിഎൻഎ വഴി തിരിച്ചറിഞ്ഞ ബോഡികൾ എടുത്ത് മാറ്റുകയാണ് ദിവസവും ഞങ്ങൾ…

എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ജോസഫ്, രാജു എജമാടി, സുരേഷ് ബാബു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബിജെപി നേതാവ് മുരളി എന്നിവരോട് നന്ദി… സ്നേഹം… വൈറ്റ് ഗാർഡാണ് ഓരോ ബോഡിയും എടുക്കുന്നത്, അവരെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ല…

അവർക്ക് കുടിവെള്ളം പോലും ഞങ്ങൾക്ക് കൊടുക്കേണ്ടി വരാറില്ല… അവർ ഞങ്ങൾക്ക് തരും… ഈ സേവനം ഒരു മലയാളിയും ഒരു കാലത്തും മറക്കില്ല…

യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറിയും വൈറ്റ് ഗാർഡ് അംഗവുമായ ഷിഹാബിനും ടീമിനും നന്ദി… സ്നേഹം… അമ്മയെ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കാൻ നേതൃത്വം നൽകിയ സേവാഭാരതിക്കും നന്ദി…

#tsiddique #about #shruthi #mother #death #wayanad

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories