#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു
Sep 20, 2024 12:57 PM | By Susmitha Surendran

 വടക്കഞ്ചേരി: (truevisionnews.com ) ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു.

മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ജീവനക്കാരനായ ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടിൽ ബി. അനിൽകുമാർ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1:45-നായിരുന്നു അപകടം. തൃശ്ശൂരിൽ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽകുമാർ.

അനിൽകുമാർ സഞ്ചരിച്ച ബൈക്ക് അതേ ദിശയിൽ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. 

ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാർ വിവരമറിയച്ചതനുസരിച്ച് വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.

ദേശീയപാത ടോൾ കേന്ദ്രത്തിലെ ആംബുലൻസിൽ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി പോലീസ് സി. സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

#Mathrubhumi #employee #died #accident #Vadakancherry #flyover #national #highway.

Next TV

Related Stories
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories










News from Regional Network





//Truevisionall