#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്
Sep 19, 2024 10:45 PM | By ShafnaSherin

കോഴിക്കോട്: (truevisionnews.com)ചികിത്സക്കായി തിരുവനന്തപുരത്തേക്ക് തിരിച്ച ബന്ധു, യാത്രക്ക് മുമ്പ് തന്‍റെ കൈവശം കൊടുത്തുവിട്ട ബാഗില്‍ 15 പവന്‍ സ്വര്‍ണമാണെന്ന് അഷ്‌കര്‍ അലി മനസ്സിലാക്കിയത് അത് നഷ്ടപ്പെട്ട ശേഷമായിരുന്നു.

കരുവന്‍തിരുത്തി മുക്കോണം പാലയില്‍പ്പടി സ്വദേശിയായ വാഴവളപ്പില്‍ അഷ്‌കര്‍ അലിയുടെ കൈയ്യില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാഗ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് ചികിത്സാര്‍ത്ഥം പോകുന്ന ബന്ധുവിനെ ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയാക്കി മക്കളോടൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം.

ബാഗ് നഷ്ടമായ കാര്യം ബന്ധുവിനെ അറിയിച്ചപ്പോഴാണ് അതില്‍ 15 പവന്‍ സ്വര്‍ണാഭരണം ഉണ്ടെന്ന കാര്യം അവര്‍ പറഞ്ഞത്. ശ്വാസം പോലും നിലച്ചുപോകുന്നതായി തോന്നി എന്നാണ് ഈ നിമിഷത്തെ സംബന്ധിച്ച് അഷ്‌കര്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് എങ്ങനെയെങ്കിലും ബാഗ് കണ്ടെത്താനുള്ള മരണപ്പാച്ചിലിലായിരുന്നു.

എന്നാല്‍ അഷ്‌കറിന്റെ എല്ലാ പരിഭ്രമങ്ങള്‍ക്കും നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അജിത്ത് കുമാറിന്റെ കണ്‍മുന്നില്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് വീണു കിടന്നെങ്കിലും അതിന്, ആ മനസ്സിന്റെ മാറ്റിനോളം മൂല്യമില്ലായിരുന്നു.

കൃത്യമായ വിലാസമോ ഫോണ്‍ നമ്പറോ രേഖകളോ ഇല്ലാതിരുന്നതിനാല്‍ മകന്‍ ആകാശിനെയും കൂട്ടി ഫറോക്ക് പൊലീസ് സ്‌റ്റേഷനിലെത്തി ബാഗ് കൈമാറി. അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം ഇന്നലെ രാവിലെ ഉടമക്ക് ബാഗ് കൈമാറി. ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുരനുഭവമായി മാറുമായിരുന്ന ഒരാളുടെ ജീവിതത്തിലെ പ്രതിസന്ധി തന്നെക്കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അജിത്ത് കുമാര്‍. താന്‍ അനുഭവച്ച പിരിമുറുക്കം അജിത്ത് കുമാറിന്റെ നല്ല മനസ്സിലൂടെ ഇല്ലാതായതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് അഷ്‌കര്‍ അലിയും പറയുന്നു.

#moment #breath #stops #After #getting #lost #knowing #15 #Pawans #bag #Ajith #becomes #angel

Next TV

Related Stories
#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

Dec 21, 2024 10:09 PM

#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

വീടിനകത്തെ ഹാള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്....

Read More >>
#OberonMall | ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ചിലർക്ക് ദേഹാസ്വാസ്ഥ്യം

Dec 21, 2024 09:52 PM

#OberonMall | ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ചിലർക്ക് ദേഹാസ്വാസ്ഥ്യം

ഗായകൻ സൂരജ് സന്തോഷിന്റെ പരിപാടിയിലാണ് പ്രതീക്ഷിച്ചതിലും തിരക്കുണ്ടായത്....

Read More >>
#arrest | ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

Dec 21, 2024 09:46 PM

#arrest | ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം...

Read More >>
#sexualassaultcase | ആശുപത്രി ജീവനക്കാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Dec 21, 2024 09:41 PM

#sexualassaultcase | ആശുപത്രി ജീവനക്കാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ആശുപത്രിയിലെ പ്രസിഡന്റ് കൂടിയായ പൊറിഞ്ചു മോശമായി പെരുമാറിയെന്നാണ് യുവതി...

Read More >>
#mundakairehabilitation | മുണ്ടക്കൈ പുനരധിവാസം: നാളെ പ്രത്യേക മന്ത്രിസഭാ യോഗം

Dec 21, 2024 09:33 PM

#mundakairehabilitation | മുണ്ടക്കൈ പുനരധിവാസം: നാളെ പ്രത്യേക മന്ത്രിസഭാ യോഗം

സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം...

Read More >>
#wildboarattack | ശബരിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്

Dec 21, 2024 09:28 PM

#wildboarattack | ശബരിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്

വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ...

Read More >>
Top Stories

Entertainment News