കൊയിലാണ്ടി ( കോഴിക്കോട് ) : ( www.truevisionnews.com ) കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലിൽ തീപിടുത്തം. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം. അരങ്ങാടത്തെ സെവൻസ് ടീസ്റ്റാളിലാണ് തീപിടുത്തമുണ്ടായത്.
പപ്പടം വറുക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നു. സമീപത്ത് എണ്ണയുടെ അംശമുള്ളതിനാൽ തീ മറ്റ് സ്ഥലത്തേയ്ക്കും പടർന്നു. ഉടനെ തന്നെ ഹോട്ടൽ ജീവനക്കാർ ചേർന്ന് തീ അണച്ചു.
നിലവിൽ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചില സാമഗ്രികൾക്ക് മാത്രം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിച്ചു.
സ്റ്റേഷൻ ഓഫീസർ പി.കെ മുരളീധരൻ്റെ നേത്യത്വത്തിൽ സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ അനൂപ് വി.കെ സുലേഷ്, ഷിജിത്ത്, അനൂപ് എൻ.ടി., സുജിത്ത്, ഇന്ദ്രജിത്ത് .ഐ ഹോംഗാർഡ് വി.ടി രാജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
#Kozhikode #Koyilandi #Hotel #fire #Accident #while #frying #pappadam