#CPIM | സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഐഎമ്മിൽ പ്രതിഷേധം

#CPIM | സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഐഎമ്മിൽ പ്രതിഷേധം
Sep 18, 2024 01:16 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോസ്റ്റർ പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ. പയ്യന്നൂർ പയ്യഞ്ചാൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് പോസ്റ്റർ പ്രതിഷേധം.

സാമ്പത്തിക തിരിമറിയിൽ നടപടി സ്വീകരിച്ച വ്യക്തിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിനെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഇയാളെ ഒരു വർഷം മുൻപ് തരം താഴ്ത്തിയിരുന്നു. ലോക്കൽ കമ്മിറ്റിയിൽ നടപടി നേരിട്ടയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലാണ് വിമർശനം ഉയർന്നിരിക്കുന്നത്.

കള്ളനെ സെക്രട്ടറിയാക്കിയത് വിഭാഗീയതയുടെ ഭാഗമെന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. പാൽ സൊസൈറ്റിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നത്.

സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന ഇയാൾ ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഇയാളെ തരംതാഴ്ത്തിയത്.

#leader #who #subject #action #financial #manipulation #branch #secretary #Payyannoor #protests #CPIM

Next TV

Related Stories
Top Stories










Entertainment News