വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) വടകരയിൽ വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്റിനു തെക്കുഭാഗത്തെ കെട്ടിടത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കഴുത്തിൽ തുണി ചുറ്റിയ നിലയിലാണ് മൃതദേഹം. സമീപത്ത് പിടിവലി നടന്നതിന്റെയും മറ്റും സൂചനകൾ ഉണ്ട്.
70 വയസ് തോന്നിക്കുന്ന ഇയാൾ കൊല്ലം സ്വദേശിയാണെന്നാണ് നിഗമനം. ഭിക്ഷാടക സംഘത്തിൽപെട്ട ആളാണെന്നു സംശയിക്കുന്നു. നാലു വർഷത്തിലേറെയായി ഇയാൾ വടകരയിൽ എത്തിയിട്ട്. പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ഫോറൻസിക് വിരലടയാള വിദഗ്ദർ അടക്കം പരിശോധന നടത്തിയ ശേഷം മൃതദേഹം സ്ഥലന്ന് നിന്നും മാറ്റും.
#Vadakara #Kozhikode #an #elderly #man #found #dead #porch