കോഴിക്കോട് ( വടകര ) : ( www.truevisionnews.com ) അരൂരിൽ ബൈക്ക് അപകടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ നടേമ്മൽ മഹാവിഷ്‌ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനൻ്റെ മകൻ രതീഷിനെ (43) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ ആണ് ഇയാളെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെ ഒരു ബൈക്ക് വീണു കിടക്കുന്നത് കണ്ട് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് സമീപം ഒരാൾ കിടക്കുന്നത് കണ്ടത്.
ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പുലർച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ട നിലയിൽ വാഹനവും യുവാവിനെയും കണ്ടെത്തിയത്.
ഉടൻ വടകര പോലീസിൽ വിവരം അറിയിച്ചു. വിദേശത്തായിരുന്ന രതീഷ് ഈ മാസം 13നാണ് നാട്ടിൽ എത്തിയതെന്നാണ് വിവരം. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
#non #resident #youth #died #bike #accident #Vadakara #Kozhikode