തിരുവനന്തപുരം: (truevisionnews.com) ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു.
കല്ലറ നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കുടുംബ വീട്ടിലേയ്ക്ക് പോവുകയായിരുന്നു സഞ്ജു.
ഇന്ന് രാവിലെ കുടുംബ വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിൻ്റെ ബൈക്ക് കണ്ടിരുന്നു.
പിന്നാലെ ബന്ധുക്കളും നാട്ടുകാരും കിണറ്റിൽ നോക്കിയപ്പോഴാണ് സഞ്ജുവിനെ കണ്ടത്. പിന്നാലെ പാങ്ങോട് പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.
മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഞ്ജു മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
#bike #outofcontrol #passenger #fell #well #died