#Nipah | നിപ സംശയം; മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ, പട്ടിക തയ്യാറാക്കി ആരോ​ഗ്യവകുപ്പ്

#Nipah | നിപ സംശയം; മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ, പട്ടിക തയ്യാറാക്കി ആരോ​ഗ്യവകുപ്പ്
Sep 15, 2024 09:20 AM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്റെ സമ്പർക്കത്തിലുള്ളത് 26 പേർ. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി.

തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് യോ​ഗത്തിൽ ചർച്ച ചെയ്തത്.

അതേസമയം, നിപ ഔദോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്.

യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.

നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്.

സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. സ്രവ സാമ്പിൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.

ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവിടെ ചികിത്സയിലിരിക്കയാണ് മരണം. നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്റെ വീട്.

യുവാവുമായി സമ്പർക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

#Doubt #healthdepartment #prepared #list #people #who #direct #contact #deceased #youth

Next TV

Related Stories
#Accident | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

Nov 24, 2024 02:44 PM

#Accident | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

Nov 24, 2024 02:39 PM

#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ നിന്നാണ് നടി ഇതോടെ...

Read More >>
#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

Nov 24, 2024 01:45 PM

#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
#dengue |  ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Nov 24, 2024 01:30 PM

#dengue | ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്....

Read More >>
#VDSatheesan  |    സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്,  ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

Nov 24, 2024 01:12 PM

#VDSatheesan | സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്, ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവെന്നും ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളെന്നും വി ഡി സതീശൻ...

Read More >>
#founddead | ഓടയിൽ വീണ്  വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

Nov 24, 2024 12:58 PM

#founddead | ഓടയിൽ വീണ് വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു....

Read More >>
Top Stories