#accident | കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

#accident | കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
Sep 13, 2024 10:16 PM | By VIPIN P V

ഇരിട്ടി(കണ്ണൂർ ) : (truevisionnews.com) കണ്ണൂർ മാലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്‌റ്റാൾ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട ശേഷം നിർത്താതെ പോയ കാർ മട്ടന്നൂരിലെ ഒരു വീട്ടിൽ നിന്നും മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Car #bike #collide #Kannur #tragicend #youngman

Next TV

Related Stories
Top Stories