തിരുവനന്തപുരം: ( www.truevisionnews.com ) കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ സംഘർഷത്തിനു പിന്നാലെ കേരള സർവകലാശാല തെരഞ്ഞെടുപ്പ് ഫലങ്ങൾ മരവിപ്പിച്ചു.

യൂണിയൻ- എക്സിക്യൂട്ടീവ് ഫലങ്ങൾ അടക്കമാണ് മരവിപ്പിച്ചത്. മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് വൈസ് ചാൻസലർ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ മരവിപ്പിത്.
സംഘർഷം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തി. സിൻഡിക്കേറ്റ് വിദ്യാർഥി അച്ചടക്ക സ്ഥിരം സമിതിക്കാണ് അന്വേഷണചുമതല. കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അന്നേ ദിവസം തന്നെ സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.
സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു.
ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ വോട്ടെണ്ണലിൽ ചില അപാകതകളുണ്ടെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.
#ksu #sfi #conflict #keralauniversity #frozen #election #results
