#subhadracase| സുഭദ്രയുടെ കൊലപാതകം, ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

#subhadracase|  സുഭദ്രയുടെ  കൊലപാതകം, ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
Sep 12, 2024 03:39 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവരെ പിടികൂടിയത് .

സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതദേഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം.

കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചത് സ്വർണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്.

എല്ലാം തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു. വീടിന് പിന്നിൽ മാലിന്യം നിക്ഷേപിക്കാണെന്നെന്ന പേരിൽ മാത്യുവും ശർമിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാൻ ചെന്ന ദിവസം ആ വീട്ടിൽ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പൊലീസിന് നൽകിയ മൊഴി.

ഓഗസ്റ്റ് ഏഴിനാണ് വീട്ടിൽ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാൻ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

#Suspects #who #absconding #Subhadra #murder #Kalavur #arrested.

Next TV

Related Stories
#Founddeath | നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; ഇന്ന്  പോസ്റ്റുമോർട്ടം,  ഒപ്പം താമസിച്ചിരുന്ന കുട്ടികളുടെ മൊഴിയെടുക്കും

Dec 18, 2024 07:17 AM

#Founddeath | നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; ഇന്ന് പോസ്റ്റുമോർട്ടം, ഒപ്പം താമസിച്ചിരുന്ന കുട്ടികളുടെ മൊഴിയെടുക്കും

രക്ഷിതാക്കളിൽ നിന്നും ലക്ഷ്‌മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് ഉടൻ...

Read More >>
#Questionpaperleak | ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊലൂഷ്യൻസ് സിഇഒ ഉൾപ്പെടെയുള്ളവരെ ഇന്ന് ചോദ്യംചെയ്യും

Dec 18, 2024 06:35 AM

#Questionpaperleak | ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊലൂഷ്യൻസ് സിഇഒ ഉൾപ്പെടെയുള്ളവരെ ഇന്ന് ചോദ്യംചെയ്യും

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ എം.എസ് സൊലൂഷ്യൻസ് സി ഇ.ഒ ഷുഹൈബ് ഉൾപ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം...

Read More >>
#dragged | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം

Dec 17, 2024 10:07 PM

#dragged | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം

ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു....

Read More >>
#saved | മണിക്കൂറുകളോളം നീണ്ട ശ്രമം; സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

Dec 17, 2024 09:47 PM

#saved | മണിക്കൂറുകളോളം നീണ്ട ശ്രമം; സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

വിഴിഞ്ഞത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കുറോളം നടത്തിയ ശ്രമത്തില്‍ പോത്തിനെ രക്ഷപ്പെടുത്തി...

Read More >>
#case | ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

Dec 17, 2024 09:32 PM

#case | ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് കേസിൽ രണ്ടാം പ്രതി....

Read More >>
Top Stories

Entertainment News