#goldrate | ആശ്വാസം.... സംസ്ഥാനത്ത് നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

#goldrate |  ആശ്വാസം.... സംസ്ഥാനത്ത് നാല് ദിവസങ്ങൾക്ക് ശേഷം  സ്വർണവില കുറഞ്ഞു
Sep 12, 2024 11:59 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു.

ഇന്നലെ സ്വർണവില ഉയര്ന്നിരുന്നു. ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്.

ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ വ്യാപാരം നടന്നത്.

ഇന്ന് വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയാണ്.

വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.

#Gold #prices #fell #today #after #four #days #state.

Next TV

Related Stories
Top Stories










Entertainment News