#jensondeath |ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം, സംസ്‌കാരം ആണ്ടൂരിൽ

#jensondeath |ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം,  സംസ്‌കാരം ആണ്ടൂരിൽ
Sep 12, 2024 06:49 AM | By Susmitha Surendran

വയനാട് : (truevisionnews.com) ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൻറെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

തുടർന്ന് അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും. കഴി‌ഞ്ഞ ദിവസം നടന്ന അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരൻ ജെൻസന്റെ തണലിൽ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസനേയും മരണം കവരുമ്പോൾ ശ്രുതിയെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല.

സന്തോഷങ്ങൾക്ക് മീതെ ആദ്യം ഉരുൾപൊട്ടലിന്റെ രൂപത്തിൽ ദുരന്തം വന്നുവീണപ്പോൾ ശ്രുതിയുടേയും ജെൻസന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ.

മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ ശ്രുതിക്ക് നഷ്ടമായത്. ഉറ്റവരുടെ വേർപാടിൽ സങ്കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് വീണുപോകുമായിരുന്ന ശ്രുതിയെ ജെൻസൻ അന്ന് ചേർത്തുപിടിച്ചു. 

ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെൻസൻ്റെ ജീവനെടുത്തത്. ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് ശ്രുതിക്ക് ഒപ്പം നിന്ന  ജെൻസൻ ആഗ്രഹങ്ങൾ തീർക്കാതെയാണ് മടങ്ങിയത്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് വീണ്ടുമൊരു ദുരന്തം. തലക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസനെയും മരണം കവർന്നു. വേദനകളെ ഉൾക്കൊണ്ട് ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു കയറുമ്പോഴാണ് ജെൻസന്റെ വിയോഗം. .

#Jensen's #body #undergo #postmortem #Batheri #Taluk #Hospital #morning.

Next TV

Related Stories
#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

Oct 4, 2024 06:42 AM

#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച...

Read More >>
#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

Oct 4, 2024 06:30 AM

#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പങ്കെടുത്ത പൊതു സമ്മേളനത്തിന് മുമ്പായിരുന്നു...

Read More >>
#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

Oct 4, 2024 06:16 AM

#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്...

Read More >>
#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

Oct 4, 2024 06:11 AM

#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ...

Read More >>
Top Stories