#kappa | പേരാമ്പ്ര കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനല്‍ക്കേസുകൾ, പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

#kappa | പേരാമ്പ്ര കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനല്‍ക്കേസുകൾ,  പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു
Sep 10, 2024 12:22 PM | By Susmitha Surendran

കൊണ്ടോട്ടി(മലപ്പുറം): (truevisionnews.com) കൊലപാതകം, മോഷണം, പീഡനക്കേസ് എന്നിങ്ങനെ ഒട്ടേറെ കേസുകളിൽ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് സ്വദേശി കാവുങ്ങല്‍ നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാനെ (49) കാപ്പ ചുമത്തി അറസ്റ്റുചെയ്തു. 

പേരാമ്പ്ര കൊലക്കേസ് ,മോഷണമടക്കം അടക്കം  ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മുജീബ് റഹ്‌മാൻ . ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ് ആണ് ഉത്തരവിറക്കിയത്.

പരപ്പനങ്ങാടിയില്‍ 2000-ല്‍ നടന്ന കൊലപാതകക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് ജയില്‍മോചിതനായ ഇയാള്‍ ഈവര്‍ഷം കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നിരുന്നു.

കോഴിക്കോട് മുക്കത്ത് സ്ത്രീയെ കെട്ടിയിട്ട് ബലാത്സംഗംചെയ്ത കേസിലും വയനാട് തലപ്പുഴയില്‍ ബലാത്സംഗശ്രമം നടത്തുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസിലും പ്രതിയാണ്. കൊണ്ടോട്ടിയില്‍ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ക്കയറി ദേഹോപദ്രവം ഏല്‍പ്പിച്ച കേസുമുണ്ട്.

തനിച്ചുയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കി ആളൊഴിഞ്ഞ സ്ഥലത്തെത്തിയാല്‍ പീഡിപ്പിച്ച് ആഭരണങ്ങള്‍ കവരുന്നതും ഇയാളുടെ രീതിയാണ്.

പേരാമ്പ്ര കേസില്‍ ജയിലില്‍ കഴിഞ്ഞുവരവെയാണ് മുജീബ്റഹ്‌മാനെതിരേ കാപ്പ ചുമത്തിയത്. ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവിലാക്കി.

#Many #criminal #cases #including #Perambra #murder #case #accused #charged #with #Kappa #arrested

Next TV

Related Stories
Top Stories










Entertainment News