#ACCIDENT | ബൈക്ക് സർവീസിന് നൽകി നടന്നുവരുമ്പോൾ കാറിടിച്ചു; ചികിത്സയിലിരുന്ന സൈനികൻ മരിച്ചു

#ACCIDENT | ബൈക്ക് സർവീസിന് നൽകി നടന്നുവരുമ്പോൾ കാറിടിച്ചു; ചികിത്സയിലിരുന്ന സൈനികൻ മരിച്ചു
Sep 9, 2024 06:35 AM | By VIPIN P V

ഹരിപ്പാട്: (truevisionnews.com) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികൻ മരിച്ചു.

മുട്ടം വലിയകുഴി മാധവം വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൻ ഉജ്വൽ (29) ആണ് മരിച്ചത്. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെ 9ന് ആയിരുന്നു അപകടം.

ഡാണാപ്പടിയിലുള്ള ഇരുചക്ര വാഹന ഷോറൂമിൽ വാഹനം സർവീസിന് നൽകി നടന്നു വരുമ്പോൾ കാറിടിക്കുകയായിരുന്നു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നില ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ മരിക്കുകയായിരുന്നു.

ജോലിസ്ഥലമായ അസാമിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഉജ്വൽ അവധിക്ക് നാട്ടിെലെത്തിയത്. മാതാവ് പരേതയായ ശ്രീകുമാരി. ഭാര്യ: ശരണ്യ. മകൾ: തീർത്ഥ കൃഷ്ണ (3).

#hit #by #car #walking #giving #bike #service #soldier #died #undergoing #treatment

Next TV

Related Stories
#death | കോഴിക്കോട് യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

Dec 18, 2024 10:44 AM

#death | കോഴിക്കോട് യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായാണ് റൗഫ് കയറിയത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം...

Read More >>
#mmlawrence | എംഎം ലോറൻസിന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനാവില്ല; ഹർജി ഹൈക്കോടതി തള്ളി

Dec 18, 2024 10:38 AM

#mmlawrence | എംഎം ലോറൻസിന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനാവില്ല; ഹർജി ഹൈക്കോടതി തള്ളി

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി...

Read More >>
#death | ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Dec 18, 2024 10:35 AM

#death | ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...

Read More >>
#Case | എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം; ബസ് ജീവനക്കാർക്കെതിരെ കേസ്

Dec 18, 2024 10:30 AM

#Case | എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം; ബസ് ജീവനക്കാർക്കെതിരെ കേസ്

സംഭവത്തിൽ ബസ് ജീവനക്കാരെ ചോദ്യം ചെയ്തതാണ് അടിയിൽ കലാശിച്ചതെന്ന് വിദ്യാർത്ഥികളുടെ...

Read More >>
#dragged | മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

Dec 18, 2024 10:22 AM

#dragged | മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

അഭിരാമിനെയും അർഷിദിനെയും എസ്.സി/എസ്.ടി. വിഭാഗങ്ങൾക്കു നേരേയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാൻഡ്...

Read More >>
#accident | കോഴിക്കോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

Dec 18, 2024 09:55 AM

#accident | കോഴിക്കോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

വയനാട്ടിൽ നിന്ന് കോഴി ഇറക്കി മടങ്ങുകയായിരുന്ന പിക്കപ്പ് ലോറിയാണ് ബസുമായി...

Read More >>
Top Stories