#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; ​ഒഴി​വാ​ക്കി​യ പേ​ജു​ക​ള്‍ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​താണ്, ന​ൽ​കാ​ൻ ക​ഴി​യി​ല്ല; നിലപാട് അറിയിച്ച് സർക്കാർ

 #hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; ​ഒഴി​വാ​ക്കി​യ പേ​ജു​ക​ള്‍ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​താണ്, ന​ൽ​കാ​ൻ ക​ഴി​യി​ല്ല; നിലപാട് അറിയിച്ച് സർക്കാർ
Sep 8, 2024 11:02 PM | By Jain Rosviya

തി​രു​വ​ന​ന്ത​പു​രം: (truevisionnews.com)വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ​ക​രെ​ക്കൊ​ണ്ട് പ​ണം അ​ട​പ്പി​ച്ച​ശേ​ഷം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ അ​ഞ്ച്​ പേ​ജു​ക​ൾ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി സാം​സ്കാ​രി​ക വ​കു​പ്പ്.

ഒ​ഴി​വാ​ക്കി​യ പേ​ജു​ക​ള്‍ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​താ​ണെ​ന്നും ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​പ്പീ​ൽ അ​ധി​കാ​രി​യാ​യ സാം​സ്കാ​രി​ക വ​കു​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​പേ​ക്ഷ​ക​ർ. ജൂ​ലൈ അ​ഞ്ചി​നാ​ണ് ക​മ്മി​റ്റി​ക​ൾ​ക്ക് മു​മ്പാ​കെ മൊ​ഴി​ന​ൽ​കി​യ​വ​രു​ടെ​യും ആ​രോ​പ​ണ​വി​ധേ​യ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ.​എ. അ​ബ്ദു​ൽ ഹ​ക്കീം ഉ​ത്ത​ര​വി​ട്ട​ത്.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ടി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കൂ​ടാ​തെ, സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത് ഒ​ഴി​വാ​ക്കാ​ൻ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ത് ഏ​തെ​ന്ന് അ​പേ​ക്ഷ​ക​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 137 ഖ​ണ്ഡി​ക​ക​ളാ​ണ് സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി എ​സ്.​പി.​ഐ.​ഒ സു​ഭാ​ഷി​ണി ത​ങ്ക​ച്ചി ഒ​ഴി​വാ​ക്കി​യ​ത്.

ഇ​ക്കാ​ര്യം പ​ട്ടി​ക തി​രി​ച്ച് അ​പേ​ക്ഷ​ക​ർ​ക്ക് ന​ൽ​കി. ഇ​തി​ന് ശേ​ഷ​മു​ള്ള 233 പേ​ജു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്​ ല​ഭി​ക്കാ​ൻ പേ​ജ് ഒ​ന്നി​ന് മൂ​ന്നു രൂ​പ നി​ര​ക്കി​ൽ ട്ര​ഷ​റി​യി​ൽ അ​ട​ച്ചു.

എ​ന്നാ​ൽ, ആ​ഗ​സ്റ്റ് 19ന് ​സ​ർ​ക്കാ​ർ കൈ​മാ​റി​യ​താ​ക​ട്ടെ 228 പേ​ജു​ക​ൾ മാ​ത്രം. ഒ​ഴി​വാ​ക്ക​ൽ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​തി​രു​ന്ന 49 മു​ത​ൽ 53 പേ​ജു​ക​ളി​ലെ വി​വ​ര​ങ്ങ​ളാ​ണ് പി​ന്നെ​യും മൂ​ടി​വെ​ച്ച​ത്.

അ​പേ​ക്ഷ​ക​രെ​ക്കൊ​ണ്ട് പ​ണം അ​ട​പ്പി​ച്ച ശേ​ഷം പേ​ജു​ക​ൾ നി​ഷേ​ധി​ച്ച​ത് വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്നും ക​മീ​ഷ​ന് ബോ​ധ്യ​പ്പെ​ടാ​ത്ത ‘സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ’ സ​ർ​ക്കാ​ർ മൂ​ടി​വെ​ച്ച​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു​മാ​ണ് അ​പേ​ക്ഷ​ക​രു​ടെ ആ​രോ​പ​ണം.

#hema #committee #report #Excluded #pages #point #privacy #offer #No #way #Govt #informed #its #position

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories