#sandalwoodsmugglers | കാട്ടിൽ കയറിവെട്ടിയത് കാതലില്ലാത്ത ചന്ദനമരങ്ങൾ; ഒരു മരവുമായി മുങ്ങി മോഷ്ടാക്കൾ

#sandalwoodsmugglers | കാട്ടിൽ കയറിവെട്ടിയത് കാതലില്ലാത്ത ചന്ദനമരങ്ങൾ; ഒരു മരവുമായി മുങ്ങി മോഷ്ടാക്കൾ
Sep 7, 2024 08:37 AM | By Jain Rosviya

കൽപറ്റ: വയനാട് ചെമ്പ്ര കനേഡിയൻകുണ്ടിലെ വന മേഖലയില്‍ നിന്ന് മോഷാടാക്കള്‍ ചന്ദന മരങ്ങള്‍ മുറിച്ചു.

5 ചന്ദന മരങ്ങളാണ് മുറിച്ചതെങ്കിലും കാതല്‍ ഇല്ലാത്തതിനാല്‍ നാല് മരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.

കാതലുള്ള ഒരു മരം മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

അതേസമയം വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയിൽ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്ഒ നിർദ്ദേശിച്ചു.

മുറിച്ച മരങ്ങൾ എത്രത്തോളം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്താനാണ് നിർദ്ദേശം. സർക്കാരിന് എത്ര രൂപയുടെ നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും.

അനുമതി വാങ്ങാതെ 73 മരങ്ങൾ മുറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യാനാണ് തീരുമാനം.

ഇന്നലെ തലപ്പുഴയിലെ കാട്ടിൽ ഡിഫഒയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ റെയിഞ്ച് ഓഫീസറോട് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

വനമേഖലയിലെ 73 മരങ്ങളാണ് ബേഗൂർ റേഞ്ച് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റിയത് സോളാർ ഫെൻസിങ് നിർമ്മാണത്തിന്റെ മറവിൽ ആയിരുന്നു വ്യാപക മരം മുറി.

കൊല്ലം അഞ്ചൽ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്.

വിതുര കല്ലാർ സ്വദേശി വിജയൻ, ഒറ്റശേഖരമംഗലം സ്വദേശി അജിത ഭായി എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്. ഒളിവിലുള്ള കൂട്ടുപ്രതിക്കായി വനംവകുപ്പ് അന്വേഷണം വ്യാപിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ചോഴിയക്കോട്, അരിപ്പ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.

#sandalwood #smugglers #sandalwood #trees #cut #down #forest #Thieves #drowned #with #tree

Next TV

Related Stories
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

Nov 27, 2024 09:41 PM

#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

നാടിനെ നടുക്കിയ കവർച്ചക്കേസിൽ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം...

Read More >>
#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

Nov 27, 2024 09:17 PM

#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ്...

Read More >>
#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

Nov 27, 2024 09:11 PM

#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത...

Read More >>
Top Stories