#RahulGandhi | വയനാട് ഉരുൾപൊട്ടൽ: അടിയന്തര സഹായം വർധിപ്പിക്കണം, മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

#RahulGandhi | വയനാട് ഉരുൾപൊട്ടൽ: അടിയന്തര സഹായം വർധിപ്പിക്കണം, മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
Sep 3, 2024 07:59 PM | By VIPIN P V

കൽപറ്റ: ( www.truevisionnews.com ) ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തര സഹായവും വാടകയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

വീട് നഷ്ടപ്പെട്ടവർക്ക് വാടക ഇനത്തിലേക്ക് നൽകുന്ന 6000 രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്.

താൽക്കാലിക ആശ്വാസമായി നൽകുന്ന 10,000 രൂപയും അപര്യാപ്തമാണ്. മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുക നൽകണമെന്നും അടിയന്തര സഹായധനം വർധിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 300 രൂപ വർധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വർഷത്തേക്ക് നീട്ടുകയും വേണം.

വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരന്ത ബാധിതർക്കുമുള്ള കേന്ദ്ര സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കി.

ദുരന്തത്തിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സർക്കാരും ദുരന്തനിവാരണ സംവിധാനങ്ങളും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച രാഹുൽ ഗാന്ധി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനു പൂർണ പിന്തുണയുണ്ടാവുമെന്ന് വ്യക്തമാക്കി.

#WayanadLandslide #Need #increase #emergency #aid #RahulGandhi #letter #ChiefMinister

Next TV

Related Stories
#divyasreemurder | വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടി, ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ

Nov 22, 2024 10:40 AM

#divyasreemurder | വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടി, ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ

രാത്രി ഏറെ വൈകിയും വീടിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി. ഉറക്കമൊഴിഞ്ഞ് പഠിച്ചാണ് ദിവ്യശ്രീ ജോലി നേടിയത്....

Read More >>
#sathyanmokeri | 'വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണം' -സത്യൻ മൊകേരി

Nov 22, 2024 10:29 AM

#sathyanmokeri | 'വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണം' -സത്യൻ മൊകേരി

വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണമെന്നും സത്യൻ മൊകേരി...

Read More >>
#murdercase | ഏഴാം ക്ലാസ്സുകാരൻ മകൻ തനിച്ചായി; പൊലീസുകാരിക്ക് നേരെയുള്ള ക്രൂരതയിൽ പകച്ച് നാട്

Nov 22, 2024 10:20 AM

#murdercase | ഏഴാം ക്ലാസ്സുകാരൻ മകൻ തനിച്ചായി; പൊലീസുകാരിക്ക് നേരെയുള്ള ക്രൂരതയിൽ പകച്ച് നാട്

ഏഴാം ക്‌ളാസിൽ പറ്റിക്കുന്ന മകനും ദിവ്യശ്രീയ്‌ക്കൊപ്പമാണ്. മാസങ്ങൾക്ക് മുൻപ് ദിവ്യശ്രീയുടെ അമ്മ മരിച്ചപ്പോൾ രാജേഷ് വീട്ടിൽ വന്ന്...

Read More >>
#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

Nov 22, 2024 10:08 AM

#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് 3.15 നാണ് പാൽ വിതരണം...

Read More >>
#traindeath |  റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു; ഒരു മരണം, ഒരാൾ അത്യാസന്ന നിലയിൽ

Nov 22, 2024 10:02 AM

#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു; ഒരു മരണം, ഒരാൾ അത്യാസന്ന നിലയിൽ

ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ്...

Read More >>
Top Stories