തിരുനെല്ലി: (truevisionnews.com) കഞ്ചാവുകേസിൽ ഒളിവിൽക്കഴിയുകയായിരുന്ന പ്രതി കഞ്ചാവുമായി തന്നെ പിടിയിൽ.
കർണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ്(38) ആണ് അറസ്റ്റിലായത്. 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽക്കഴിയുന്നതിനിടെയാണ് ഇയാൾ വീണ്ടും കഞ്ചാവുമായി പിടിയിലായത്.
കർണാടകയിൽനിന്ന് സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. 2019-ൽ എക്സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 30 കിലോയിലധികം കഞ്ചാവുമായി വാഹനത്തിൽ വരുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേക്ഷിച്ച് ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു.
സന്തോഷിനായി കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ബാവലിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സന്തോഷ് പിടിയിലായത്.
കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചനിലയിൽ 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സന്തോഷ് പിടിയിലായത്.
#accused #who #absconding #Ganja #case #arrested #with #ganja