#surgerycomplaint | പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടി; ഡോക്ടര്‍ക്കെതിരെ കേസ്

#surgerycomplaint | പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടി; ഡോക്ടര്‍ക്കെതിരെ കേസ്
Aug 30, 2024 01:48 PM | By Athira V

ഹരിപ്പാട് : ( www.truevisionnews.com ) പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടിയെന്ന പരാതിയില്‍ കേസ്. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ചാണ് കേസെടുത്തത്.

വയറ്റില്‍ പഞ്ഞി തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചതുള്‍പ്പെടെ യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പരാതിയില്‍ പറയുന്നു. ചെങ്ങന്നൂർ പെണ്ണുകര പൂമല ഉമ്പാലയില്‍ സരസമ്മയുടെ പരാതിയിലാണ് കേസെടുത്തത്.

ജൂലൈ 23 നാണ് മകളെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയ നടത്തുന്നതും. തുടര്‍ന്ന് ശരീരത്തില്‍ രക്തം കുറവായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പ്രസവശസ്ത്രക്രിയയ്ക്ക് ശേഷം പഞ്ഞി ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ വയറ്റില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് തിരിച്ചറിയുന്നത്. പിന്നീട് ഓഗസ്റ്റ് ആറിന് ശസ്ത്രക്രിയ നടത്തി ഇവ പുറത്തെടുക്കുകയായിരുന്നു.

#case #complaint #surgery #haripad #aluva

Next TV

Related Stories
#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

Nov 24, 2024 02:56 PM

#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം ഒളിപ്പിച്ചു...

Read More >>
#Accident | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

Nov 24, 2024 02:44 PM

#Accident | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

Nov 24, 2024 02:39 PM

#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ നിന്നാണ് നടി ഇതോടെ...

Read More >>
#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

Nov 24, 2024 01:45 PM

#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
#dengue |  ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Nov 24, 2024 01:30 PM

#dengue | ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്....

Read More >>
#VDSatheesan  |    സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്,  ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

Nov 24, 2024 01:12 PM

#VDSatheesan | സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്, ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവെന്നും ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളെന്നും വി ഡി സതീശൻ...

Read More >>
Top Stories