ആലപ്പുഴ: ( www.truevisionnews.com ) പിറന്നാളാഘോഷത്തിനിടയില്‍ നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മൂന്നുപവന്റെ മാല മോഷണംപോയി.
രണ്ടാഴ്ചയ്ക്കുശേഷം കൂടെ ജോലിചെയ്യുന്ന താത്കാലിക ഉദ്യോഗസ്ഥനില്‍നിന്നു തിരികെ ലഭിച്ചു. നഗരസഭയിലെ ഒരു സ്ഥിരംസമിതി അധ്യക്ഷയുടെ മകന്റെ പിറന്നാളാഘോഷത്തിലാണു സംഭവം.
രാത്രിയിലായിരുന്നു ആഘോഷം. നഗരസഭയില്‍നിന്ന് പ്രത്യേകം വിളിക്കപ്പെട്ടവര്‍ക്കായി നഗരത്തിലെ ജവാഹര്‍ ബാലഭവന്‍ സ്‌കൂളില്‍വെച്ചാണ് ആഘോഷം നടന്നത്. ഇതിനിടയിലാണ് മാല മോഷണംപോയത്.
ജൂലായ് മാസം അവസാന ആഴ്ചയിലാണ് രാത്രിയില്‍ പരിപാടി നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തായത്. ആഘോഷത്തിമര്‍പ്പിനിടയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മൂന്നുപവന്റെ മാല മോഷണംപോകുകയായിരുന്നു. ആരോ ഊരിക്കൊണ്ടുപോയതുപോലെ.
അടുത്തദിവസം പോലീസില്‍ പരാതിപ്പെട്ടു. രണ്ടാഴ്ചയ്ക്കുശേഷമാണ് നാടകീയ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മാല മോഷ്ടിച്ച താത്കാലിക ജീവനക്കാരന്‍ മാല പണയംവെക്കാനായി ഒരു സ്വകാര്യസ്ഥാപനത്തില്‍ ചെല്ലുന്നു.
അവിടെ നഗരസഭയിലെ ഒരു ജീവനക്കാരന്റെ ഭാര്യ ജോലിചെയ്യുന്നുണ്ട്. അവര്‍ മാല തിരിച്ചറിഞ്ഞ് എല്ലാവരെയും വിവരമറിയിച്ചു. തുടര്‍ന്ന് മോഷണമെന്ന പേരുമാറ്റി കളഞ്ഞുകിട്ടിയ രീതിയിലാക്കി മാല തിരികെ നല്‍കി.
ആരുമറിയാതെ രഹസ്യമാക്കിവെക്കാന്‍ നോക്കിയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതു പോസ്റ്ററാക്കി നഗരത്തിലെമ്പാടും പതിച്ചു. ചിലതെല്ലാം എതിര്‍പക്ഷത്തുള്ളവര്‍ കീറിക്കളഞ്ഞു.
പക്ഷേ, ചൊവ്വാഴ്ച നഗരസഭയുടെ മുന്‍പില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധധര്‍ണയില്‍ എ.എ. ഷുക്കൂര്‍ വിവരം പരസ്യമാക്കി. നഗരസഭയിലെ വനിതാ കൗണ്‍സിലറുടെ അന്‍പതിനായിരം രൂപ മോഷണംപോയത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
#contract #labour #robs #gold #chain #healthinspector