#meppadischool | പ്രിയരേ...ആ മുഖങ്ങൾ മനസ്സിൽനിന്ന് മായില്ലൊരിക്കലും, ഓർമ്മകളിൽ നിങ്ങളെന്നെന്നും; വേർപാടിന്റെ വേദനയിൽ മേപ്പാടി സ്കൂൾ

#meppadischool | പ്രിയരേ...ആ മുഖങ്ങൾ മനസ്സിൽനിന്ന് മായില്ലൊരിക്കലും, ഓർമ്മകളിൽ നിങ്ങളെന്നെന്നും; വേർപാടിന്റെ വേദനയിൽ മേപ്പാടി സ്കൂൾ
Aug 28, 2024 08:28 AM | By Athira V

മേപ്പാടി: ( www.truevisionnews.com ) നാളുകൾക്കുശേഷം സ്കൂൾമുറ്റത്തെത്തിയപ്പോഴും അവർ നിറഞ്ഞൊന്നു ചിരിച്ചില്ല, ഓടിയെത്തി ചേർന്നുനിന്നില്ല. എല്ലാം ഒരു മന്ദഹാസത്തിലൊതുക്കി. ചിലർ ഒന്നും പറയാതെ തമ്മിൽ കൈകൊടുത്ത് നടന്നുനീങ്ങി.

നിശ്ശബ്ദതമാത്രം നിറഞ്ഞുനിന്നു. ഹിന, ശരൺ, മുഹമ്മദ് നൈഷാൻ... മൂകതയെ മുറിച്ച് മൂന്നു പേരുകൾമാത്രം അവിടെ ഉയർന്നു. പ്രിയപ്പെട്ട സഹപാഠികളുടെ ഓർമ്മയിൽ അവർക്ക് പ്രാർഥനയോടെയും കണ്ണീരോടെയും അന്ത്യാഞ്ജലിയർപ്പിച്ച് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ അറിവിന്റെ ലോകത്തേക്ക് തിരികെനടന്നു.

മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച മേപ്പാടി ജി.എച്ച്.എസ്.എസ്. 28 ദിവസത്തിനുശേഷം തുറന്നപ്പോൾ കാഴ്ചകളൊക്കെയും കണ്ണീരണിഞ്ഞു.

ശരണും നൈഷാനും ഹിനയും ഒപ്പമില്ലെന്ന് ഓർക്കാൻപോലും അവർക്കാവുന്നുണ്ടായിരുന്നില്ല. ഉരുൾപൊട്ടലിൽ വിടപറഞ്ഞവർക്ക് സ്കൂൾമുറ്റത്തുവെച്ചുതന്നെ അധ്യാപകരും കുട്ടികളും പി.ടി.എ. അംഗങ്ങളും ചേർന്ന് ആദരാഞ്ജലിയർപ്പിച്ചു. വിടപറഞ്ഞവരുടെ പേരുപറഞ്ഞപ്പോൾ സഹപാഠികളുടെ മുഖംവാടി. കണ്ണടച്ച് കൈകൂപ്പിനിന്ന് പ്രാർഥിച്ചു.

ശരണിനൊപ്പം ഒരു ബെഞ്ചിലിരുന്ന് പഠിച്ചിരുന്ന റിസ്വാന് അധികനേരമൊന്നും പിടിച്ചുനിൽക്കാനായില്ല. കൂടുതൽ കേൾക്കാനും നിന്നില്ല. അസംബ്ലിയിൽനിന്ന് തിരികെപ്പോന്നു.

സ്റ്റാഫ് റൂമിലെ ബെഞ്ചിൽ തളർന്നിരുന്നു. രാധ ടീച്ചർ അവനെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. സങ്കടംകൊണ്ട്‌ ഒന്നും പറയാനാവാതെ അവൻ വിങ്ങിപ്പൊട്ടി. അതുവരെയുണ്ടായിരുന്ന വെയിൽ മാഞ്ഞ്, നൊമ്പരമെന്നോണം മഴപെയ്തുതുടങ്ങി.

ചൂരൽമലയിലെ അലനും ആദിലും ജിസാനും അലൻ സുനിലുമെല്ലാം ഒരുമിച്ചാണ് സ്കൂളിലെത്തിയത്. “ശരണും നൈഷാനും ഞങ്ങളോടൊപ്പം ഒന്നാംക്ലാസ് മുതലുള്ളതാ. ഞങ്ങളെന്നും ഒരുമിച്ചാണ്.” -അലന് കൂടുതലൊന്നും പറയാൻ സാധിച്ചില്ല.

ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ടെത്തിയതിനാൽ അവർക്കൊന്നും യൂണിഫോം ഉണ്ടായിരുന്നില്ല. ചൂരൽമലയിൽ ഒരുമിച്ചുകഴിഞ്ഞവർ ഇപ്പോൾ പലഭാഗങ്ങളിലുമായി.

“നല്ല സ്നേഹമുള്ള കുട്ടികളായിരുന്നു. ഞങ്ങൾ പഠിപ്പിച്ച കുട്ടികളല്ലേ. ആ മുഖങ്ങൾ മനസ്സിൽനിന്ന് മായില്ലൊരിക്കലും.” -അധ്യാപകർ പറഞ്ഞു. “ദുരിതബാധിതരുടെ കഷ്ടപ്പാടുകളിൽ നമ്മൾ കൂടെനിൽക്കണം. അവർക്ക് തുണയാവണം.” -അനുശോചനയോഗത്തിൽ പ്രിൻസിപ്പൽ ജെസി പെരേര പറഞ്ഞു.

തുടർ‍ന്ന് സംസാരിച്ച പി.ടി.എ. പ്രസിഡന്റ് പി.ടി. മൻസൂർ, എസ്.എം.സി. ചെയർമാൻ ഷംസുദ്ദീൻ അരപ്പറ്റ, പ്രധാനാധ്യാപകൻ പോൾ, എൻ.എസ്.എസ്. കോഡിനേറ്റർ വി.വി. സുരേന്ദ്രൻ തുടങ്ങിയവരും അതിജീവനത്തെക്കുറിച്ച് വിശദീകരിച്ചു.

ക്ലാസ്‌മുറികളിലും മൂകതയായിരുന്നു. പ്ലസ്‍വൺ കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥിയായിരുന്നു ശരൺ. മുഹമ്മദ് നൈഷാൻ കൊമേഴ്സ് വിദ്യാർഥിയും ഹിന പ്ലസ്ടു കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥിയുമായിരുന്നു.

#meppadi #school #reopened #after #wayanad #disaster

Next TV

Related Stories
'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ  ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

Apr 19, 2025 10:39 PM

'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍...

Read More >>
വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

Apr 19, 2025 10:32 PM

വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ്...

Read More >>
കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 19, 2025 10:15 PM

കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം...

Read More >>
തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 09:40 PM

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി ....

Read More >>
നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

Apr 19, 2025 09:32 PM

നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

ബന്ധു സുജീഷിന്റെ പരാതിയിൽ നാദാപുരം പോലീസ്...

Read More >>
മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Apr 19, 2025 09:30 PM

മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില അത്യാഹിതവിഭാഗത്തിലേക്ക് പാസ്സോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുകാരനെയാണ് പ്രതികള്‍...

Read More >>
Top Stories