#arrest | കൂടെ താമസിച്ചിരുന്ന ഗർഭിണിയെ തൊഴിച്ചു; ഗർഭസ്ഥ ശിശു മരിച്ചു, യുവാവ് അറസ്റ്റിൽ

#arrest | കൂടെ താമസിച്ചിരുന്ന ഗർഭിണിയെ തൊഴിച്ചു; ഗർഭസ്ഥ ശിശു മരിച്ചു, യുവാവ് അറസ്റ്റിൽ
Aug 25, 2024 08:49 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  തിരുവല്ലയിൽ ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു.

തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവർ ​ഗർഭിണിയായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടർന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിം​ഗിലാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്.

പൊലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റ‍ഡിയിലെടുത്തു. ഇയാൾ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു

#pregnant #woman #who #lived #him #fired #Unborn #child #died #youth #arrested

Next TV

Related Stories
#accidentcase | ഉറക്കത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകൾ, വലിയ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ കണ്ടത് ദാരുണമായ കാഴ്ച

Nov 26, 2024 11:00 AM

#accidentcase | ഉറക്കത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകൾ, വലിയ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ കണ്ടത് ദാരുണമായ കാഴ്ച

വെളിച്ചക്കുറവ് മൂലം എത്ര പേർ മരിച്ചുവെന്ന് പോലും വ്യക്തമായില്ല. ഉടൻ തന്നെ വലപ്പാട് പൊലീസിനെ നാട്ടുകാർ...

Read More >>
#PCGeorge | പാലക്കാട്ടെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റിക്കൽ ഇസ്‍ലാം; സുരേന്ദ്രനെ പിന്തുണച്ച് പി.സി ജോർജ്ജ്

Nov 26, 2024 10:54 AM

#PCGeorge | പാലക്കാട്ടെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റിക്കൽ ഇസ്‍ലാം; സുരേന്ദ്രനെ പിന്തുണച്ച് പി.സി ജോർജ്ജ്

അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രൻ മാറണമെന്ന് ബി.ജെ.പിയിൽ നിന്ന് തന്നെ...

Read More >>
#accidentcase | അഞ്ചുപേരുടെ ജീവനെടുത്ത അപകടം; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

Nov 26, 2024 10:40 AM

#accidentcase | അഞ്ചുപേരുടെ ജീവനെടുത്ത അപകടം; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി.മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്....

Read More >>
#accidentcase | നാട്ടിക അപകടം;  പ്രതികൾ മദ്യലഹരിയിൽ,  ക്ലീനർക്ക്  ലൈസൻസില്ല, രക്ഷപ്പെടാൻ ശ്രമിച്ച ലോറിയെ  തടഞ്ഞത് ഗ്രൗണ്ടിൽ കളിച്ചിരുന്ന യുവാക്കൾ

Nov 26, 2024 10:34 AM

#accidentcase | നാട്ടിക അപകടം; പ്രതികൾ മദ്യലഹരിയിൽ, ക്ലീനർക്ക് ലൈസൻസില്ല, രക്ഷപ്പെടാൻ ശ്രമിച്ച ലോറിയെ തടഞ്ഞത് ഗ്രൗണ്ടിൽ കളിച്ചിരുന്ന യുവാക്കൾ

ഒപ്പം നിർമാണം നടക്കുന്ന ഭാഗത്തു കൂടി അസാധാരണമായി ഓടിച്ച് പോകുകയായിരുന്ന തടിലോറിയും ഇവർ കണ്ടു....

Read More >>
#pantheerankavcase | ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി, രാഹുൽ പൊലീസ് കസ്റ്റഡിയിൽ

Nov 26, 2024 10:16 AM

#pantheerankavcase | ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി, രാഹുൽ പൊലീസ് കസ്റ്റഡിയിൽ

ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ്...

Read More >>
Top Stories