#wayanadandslide | മുണ്ടക്കൈ ദുരന്തം: ശരീരഭാഗങ്ങൾ ലഭിച്ചു, കണ്ടെത്തിയത് അസ്ഥിയും മുടിയും

#wayanadandslide | മുണ്ടക്കൈ ദുരന്തം: ശരീരഭാഗങ്ങൾ ലഭിച്ചു, കണ്ടെത്തിയത് അസ്ഥിയും മുടിയും
Aug 25, 2024 03:57 PM | By Athira V

മേപ്പാടി: ( www.truevisionnews.com ) വയനാട് മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാ​ഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാ​ഗങ്ങ‌ളുടെ ഡിഎൻഎ പരിശോധന നടത്തും.

ശരീര ഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പിൽ- സൂചിപ്പാറ മേഖലയിലാണ് തിരച്ചിൽ നടത്തിയത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്.

അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസർ കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങൾക്കും താമസിക്കാനിടമായി.

സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മാറിതാമസിച്ചത്.

#wayanad #landslides #body #parts #found #from #mundakkai

Next TV

Related Stories
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
#hospitalized | എൻസിസി ക്യാംപിനിടെ ശാരീരികാസ്വാസ്ഥ്യം; 16 വിദ്യാർത്ഥികൾ ആശുപത്രിയിൽ

Dec 23, 2024 09:44 PM

#hospitalized | എൻസിസി ക്യാംപിനിടെ ശാരീരികാസ്വാസ്ഥ്യം; 16 വിദ്യാർത്ഥികൾ ആശുപത്രിയിൽ

തൃക്കാക്കര കെഎംഎം കോളജിൽ ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട്...

Read More >>
#LotterySale | 'ഭാഗ്യ'ത്തിനായി നെട്ടോട്ടം; ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് റെക്കോഡ് വില്പന

Dec 23, 2024 09:26 PM

#LotterySale | 'ഭാഗ്യ'ത്തിനായി നെട്ടോട്ടം; ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് റെക്കോഡ് വില്പന

അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും...

Read More >>
#drowned | ആലപ്പുഴിയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

Dec 23, 2024 09:22 PM

#drowned | ആലപ്പുഴിയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

ലജ്നത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു...

Read More >>
Top Stories