#RahulMamkootathil | ഹേമ കമ്മിറ്റി: നോവലല്ല, ക്രൈം റിപ്പോർട്ട്, പരാതിയുമായി മുന്നോട്ട് പോകും - രാഹുൽ മാങ്കൂട്ടത്തിൽ

#RahulMamkootathil | ഹേമ കമ്മിറ്റി: നോവലല്ല, ക്രൈം റിപ്പോർട്ട്, പരാതിയുമായി മുന്നോട്ട് പോകും - രാഹുൽ മാങ്കൂട്ടത്തിൽ
Aug 20, 2024 04:24 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസ് ആയ സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഏറ്റവും വലിയ തൊഴിൽ മേഖലയാണ് സിനിമ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല.

തുടർനടപടി ഉണ്ടായില്ല എന്നുള്ളത് സർക്കാരിൻ്റെ കൃത്യവിലോപമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പരാതിയുമായി മുന്നോട്ടു പോകും.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു നോവലല്ല ക്രൈം റിപ്പോർട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങൾക്ക് പ്രത്യേക പൗരത്വം ഒന്നുമില്ല. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്.

ഗോവിന്ദച്ചാമിക്ക് ഇല്ലാത്ത എന്ത് എക്സ്ട്രാ പ്രിവിലേജാണ് സൂപ്പർതാരങ്ങൾക്ക് ഉള്ളത്? ഇതിനുള്ള മറുപടി സംസ്ഥാന സർക്കാർ നൽകണം.

കതകിൽ മുട്ടുന്നത് നാല് വർഷവും തുടരട്ടെയെന്ന് സർക്കാർ തീരുമാനിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. ഒരു മന്ത്രി രാജിവെക്കേണ്ട വിഷയത്തിൽ സർക്കാർ പെട്ടെന്ന് തീരുമാനം എടുത്തില്ലേ.

പിന്നീട് ആ മന്ത്രിയെ തിരിച്ചെടുത്തു. അതേ സർക്കാർ തന്നെയാണ് ഒരു റിപ്പോർട്ട് അഞ്ച് വർഷം പൂഴ്ത്തിവെച്ചത്. മന്ത്രി റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്നു.

പിന്നെ എന്തിനാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ജനപ്രതിനിധികളായ സിനിമാതാരങ്ങൾ വിഷയത്തിൽ പ്രതികരിക്കണം.

പ്രധാനപ്പെട്ട ഒരു സൂപ്പർ താരം ഇന്ന് കേന്ദ്രമന്ത്രിയാണ്. സിനിമാ താരങ്ങളായ ഒരു മന്ത്രിയും എംഎൽഎയും ഉണ്ട്. പ്രശ്‌നം പരിഹരിക്കാൻ ഈ മൂന്നുപേരും മുന്നോട്ട് വരണം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സിനിമ മേഖലയെ മുഴുവൻ അടച്ചാക്ഷേപിക്കുകയാണ്. തെറ്റ് ചെയ്‌ത ആളുകളെ ബോധപൂർവ്വം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു.

കുറ്റം ചെയ്‌ത ആളുകളെ വൺ ടു ത്രീ എന്ന് പറഞ്ഞ് നിയമത്തിന് മുന്നിൽ എത്തിക്കണം. വിഷയത്തിൽ സർക്കാർ മൗനം വെടിയണം.

കുറ്റം ചെയ്‌ത താരത്തെ പുറത്ത് കൊണ്ട് വരാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ടെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ഡ്രഗ് പെഡലിങ്ങിനെതിരെ എന്തുകൊണ്ട് എഫ്ഐആർ ഇട്ടില്ലെന്നും ചോദിച്ചു.

#Hemacommittee #Crimereport #not #novel #ahead #complaint #RahulMamkootathil

Next TV

Related Stories
#accident |  ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം

Nov 26, 2024 02:17 PM

#accident | ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം

ചുനങ്ങാട് കിഴക്കേതിൽ തൊടിവീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിൻ ആണ് മരിച്ചത്...

Read More >>
#PantheerankavuDomesticViolenceCase | ഒന്നിച്ചുകഴിയാൻ താൽപര്യമില്ലെന്ന് യുവതിയുടെ മൊഴി; ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ക്രൂരമായി മർദ്ദിച്ചു

Nov 26, 2024 02:02 PM

#PantheerankavuDomesticViolenceCase | ഒന്നിച്ചുകഴിയാൻ താൽപര്യമില്ലെന്ന് യുവതിയുടെ മൊഴി; ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ക്രൂരമായി മർദ്ദിച്ചു

യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി...

Read More >>
#founddead | കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Nov 26, 2024 01:55 PM

#founddead | കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല...

Read More >>
#dogattack | ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ടെ സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് നായയുടെ ക​ടി​യേ​റ്റു

Nov 26, 2024 01:46 PM

#dogattack | ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ടെ സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് നായയുടെ ക​ടി​യേ​റ്റു

പാ​ർ​ട്ടി ഫ​ണ്ടി​നാ​യി വീ​ട് ക​യ​റു​മ്പോ​ൾ വ​ള​ർ​ത്തു​നാ​യു​ടെ...

Read More >>
#panthirankavcase | 'മർദ്ദനം കറിക്ക് പുളി കുറഞ്ഞെന്നാരോപിച്ച്', കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം; രാഹുലിനെതിരെ  പോലീസ് കേസെടുത്തു

Nov 26, 2024 01:39 PM

#panthirankavcase | 'മർദ്ദനം കറിക്ക് പുളി കുറഞ്ഞെന്നാരോപിച്ച്', കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം; രാഹുലിനെതിരെ പോലീസ് കേസെടുത്തു

മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്നാണ് യുവതി പോലീസില്‍ പരാതി...

Read More >>
#adjp | പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി

Nov 26, 2024 01:32 PM

#adjp | പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി

സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്...

Read More >>
Top Stories