#missing | പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ തൊണ്ടിമുതൽ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി

#missing | പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ തൊണ്ടിമുതൽ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി
Aug 18, 2024 08:55 AM | By Jain Rosviya

കൊല്ലം: (truevisionnews.com)കൊല്ലത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ തൊണ്ടിമുതലുകള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി.

വിചാരണ തുടരുന്ന കേസില്‍ കോടതി സൂക്ഷിക്കാന്‍ നല്‍കിയ തൊണ്ടിമുതലാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് നഷ്ടപ്പെട്ടത്.

പ്രതികളെ സഹായിക്കുന്നതിന് വേണ്ടി പൊലീസ് ബോധപൂര്‍വ്വം തൊണ്ടിമുതല്‍ നശിപ്പിച്ചെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ വി കെ സന്തോഷ് കുമാറിന്‍റെ പരാതി.

2017 മെയിലാണ് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ വി കെ സന്തോഷ് കുമാറിനെ ഒരു സംഘം ആക്രമിച്ചത്. സന്തോഷ് കുമാറിന്‍റെ വാഹനം അടക്കം നശിപ്പിച്ചായിരുന്നു ആക്രമണം.

ക്വാറി ഉടമകളെ പ്രതി ചേര്‍ത്ത് സന്തോഷ് കുമാര്‍ ഇന്നും നിയമ പോരാട്ടത്തിലാണ്. എന്നാല്‍ കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ നിര്‍ണ്ണായക തെളിവായ തൊണ്ടിമുതലുകള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് അപ്രത്യക്ഷമായി.

സന്തോഷ് കുമാറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച വസ്തുക്കളാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായത്. വിചാരണയുടെ ഏത് ഘട്ടത്തിലും ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തോടെ കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സൂക്ഷിക്കാന്‍ നല്‍കിയ തൊണ്ടി മുതലുകളാണിവ.

പലതവണ തൊണ്ടിമുതല്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് സാവകാശം തേടി ഒഴിഞ്ഞുമാറി. താക്കീതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന്‍റെ നവീകരണത്തിനിടെ തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ടെന്ന് പൂയപ്പള്ളി പൊലീസ് വിശദീകരണം നല്‍കിയത്.

എന്നാല്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് തൊണ്ടിമുതല്‍ നശിപ്പിച്ചെന്നാണ് പരാതി.ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും കസ്റ്റഡിയിലുള്ള തൊണ്ടിമുതലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് തുടരുന്ന അനാസ്ഥയുടെ തെളിവാണെന്നും സന്തോഷ് കുമാര്‍ ആരോപിക്കുന്നു.

പൂയപ്പള്ളി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

#attack #environmentalist #kollam #tools #used #attack #gone #missing #from #police #custody

Next TV

Related Stories
#Yellowalert | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 24, 2024 04:03 PM

#Yellowalert | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? അറിയാം അക്ഷയ ലോട്ടറി ഫലം

Nov 24, 2024 03:42 PM

#lottery | 70 ലക്ഷം ആർക്ക്? അറിയാം അക്ഷയ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
 #kRadhakrishnan | 'ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും' - കെ. രാധാകൃഷ്ണൻ

Nov 24, 2024 03:30 PM

#kRadhakrishnan | 'ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും' - കെ. രാധാകൃഷ്ണൻ

ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം...

Read More >>
#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

Nov 24, 2024 02:56 PM

#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം ഒളിപ്പിച്ചു...

Read More >>
#Alligation | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

Nov 24, 2024 02:44 PM

#Alligation | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
Top Stories