#SayyidSadiqAliShihabThangal | ബൈക്കിൽ ഇടിച്ചെന്ന് ആരോപണം; വാണിമേലിൽ സാദിഖ് അലി തങ്ങളുടെ കാർ ലീഗ് പ്രവർത്തകർ തടഞ്ഞു

#SayyidSadiqAliShihabThangal | ബൈക്കിൽ ഇടിച്ചെന്ന് ആരോപണം; വാണിമേലിൽ സാദിഖ് അലി തങ്ങളുടെ കാർ ലീഗ് പ്രവർത്തകർ തടഞ്ഞു
Aug 15, 2024 10:47 PM | By Athira V

കോഴിക്കോട് ( നാദാപുരം ) : ( www.truevisionnews.com ) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കാർ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു വച്ചു.

തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിക്കും ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി കെ കുഞ്ഞാലികുട്ടിയുടെ ഗൺമാനും നേരെ പ്രതിഷേധവും കയ്യേറ്റ ശ്രമവും.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് സന്ദർശിച്ച് മടങ്ങവെ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വിലങ്ങാട് നിന്ന് മടങ്ങുമ്പോൾ സാദിഖ് അലി തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയുടെ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.

ഇതേ തുടർന്ന് ഗൺമാൻ തങ്ങളുടെ കാറിലേക്ക് മാറി . വാഹനവ്യൂഹം കടന്നു പോകുംമ്പോൾ യൂത്ത് ലീഗ് പ്രവർത്തകരും വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സഞ്ചരിച്ച കാർ ഈ കാറിനെ മറികടന്നു.

സുരക്ഷ കണക്കിലെടുത്ത് ഗൺമാൻ ഉണ്ടായിരുന്ന തങ്ങളുടെ കാർ വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ കാറിനുപിന്നാലെ എത്തി .

ഈ സമയം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു എന്ന് ആരോപിച്ചാണ് വാണിമേൽ കരുകുളത്ത് നേതാക്കളുടെ വാഹനവ്യൂഹം എത്തിയപ്പോൾ തങ്ങളുടെ കാർ തടഞ്ഞത് .

വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവം വലിയ വിവാദമാണ് മേഖലയിൽ ഉണ്ടാക്കിയത്. സാദിഖ് അലി തങ്ങളുടെ കാർ തടഞ്ഞ് വച്ച് പ്രകോപനം സൃഷ്‌ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വലിയ തരത്തിലുള്ള വാക്ക് പോരുകളാണ് നടക്കുന്നത്.

#Accused #hitting #bike #SayyidSadiqAliShihabThangal #stopped #their #car #league #workers #air

Next TV

Related Stories
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories

Entertainment News