#newbornbabydeath | ഡോണ ഗർഭഛിദ്രത്തിനു ശ്രമിച്ചു, അലസിയെന്നു കരുതി; പരാജയപ്പെട്ടതോടെ രഹസ്യ പ്രസവം

#newbornbabydeath  |  ഡോണ ഗർഭഛിദ്രത്തിനു ശ്രമിച്ചു, അലസിയെന്നു കരുതി; പരാജയപ്പെട്ടതോടെ രഹസ്യ പ്രസവം
Aug 13, 2024 01:31 PM | By Athira V

പൂച്ചാക്കൽ (ആലപ്പുഴ) : ( www.truevisionnews.com ) തകഴിയിൽ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ ഡോണ ജോജി (22) നേരത്തേ ഗർഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോർട്ട്.

അതു പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്.

ഗർഭഛിദ്രത്തിനു ഗുളിക കഴിച്ചെന്നും ഗർഭം അലസിയെന്നാണു കരുതിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്.

കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരുടെയും ഫോൺവിളി വിവരങ്ങൾ കോടതിയുടെ അനുവാദത്തോ‌ടെ പരിശോധിക്കാനും ആലോചിക്കുന്നു.

ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ പോളിത്തീൻ കവറിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അപ്പോൾ ജീവനുണ്ടായിരുന്നെന്നും ജനിച്ചപ്പോൾ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണ നൽകിയ മൊഴി. പക്ഷേ മരിച്ചിരുന്നുവെന്നാണ് തോമസിന്റെ മൊഴി.


#newborn #death #investigation #thakazhi #updates

Next TV

Related Stories
Top Stories










Entertainment News