#accident | കൂറ്റനാട് തലങ്ങും വിലങ്ങും ഓടി കാര്‍, ഒടുവിൽ എതിരെ വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്കെതിരെ കേസ്

#accident | കൂറ്റനാട് തലങ്ങും വിലങ്ങും ഓടി കാര്‍, ഒടുവിൽ എതിരെ വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്കെതിരെ കേസ്
Aug 13, 2024 06:06 AM | By ADITHYA. NP

പാലക്കാട്: (www.truevisionnews.com)കൂറ്റനാട് മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ കേസെടുത്ത് ചാലിശ്ശേരി പൊലീസ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആസിഫിനെതിരെയാണ് കേസ്. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.

ഞായറാഴ്ച രാത്രി ഏഴു മണിയോടെ വാവനൂര്‍ ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. കൂറ്റനാട് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ യാത്രാബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

കാർ റോഡിലൂടെ തലങ്ങും വിലങ്ങും അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറകിൽ വരികയായിരുന്ന വാഹന യാത്രക്കാർ പകർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ ബസിലേക്ക് ഇടിച്ചത്.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീടിൻ്റെ പടിപ്പുരയും മതിലും ഇടിച്ച് തകർത്ത ശേഷമാണ് നിന്നത്. സംഭവ സമയത്ത് വീടിൻ്റെ മുറ്റത്ത് ആളുകൾ ഇല്ലാത്തതും വൻ ദുരന്തം ഒഴിവാക്കി.

മദ്യപിച്ച് ലക്കുകെട്ട കാർ ഡ്രൈവർ ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും തട്ടിക്കയറി. തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കാർ ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

#Kootnadu #car #ran #headlong #finally #rammed #into #oncoming #private #bus #case #filed #against #driver

Next TV

Related Stories
#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

Oct 7, 2024 10:18 PM

#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരേ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ  മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

Oct 7, 2024 09:43 PM

#accident | റോഡ് മുറിച്ചു കടക്കുമ്പോൾ മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയിൽ പാചക...

Read More >>
#lightning |  കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

Oct 7, 2024 09:37 PM

#lightning | കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

മുന്‍വശത്തെ ഫില്ലറും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും...

Read More >>
#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

Oct 7, 2024 09:26 PM

#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

പ്രതിയുടെ ഭാര്യ പ്രതിയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം താമസിച്ച്...

Read More >>
#suicidecase |  ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

Oct 7, 2024 09:25 PM

#suicidecase | ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

എടത്വ എസ് ഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Oct 7, 2024 08:59 PM

#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News