#DYFI | ‘ചായ കുടിക്കാം, പലഹാരം കഴിക്കാം പൈസ വയനാടിന്’ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ

#DYFI  | ‘ചായ കുടിക്കാം, പലഹാരം കഴിക്കാം പൈസ വയനാടിന്’ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ
Aug 5, 2024 05:08 PM | By Susmitha Surendran

(truevisionnews.com)  വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്‌ഐയുടെ ചായക്കട.

ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ചായക്കട സ്ഥാപിച്ചത്.

നടന്മാരായ പി.പി.കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചായ അടിച്ചായിരുന്നു  കടയുടെ ഉദ്ഘാടനം.

ഭക്ഷണം കഴിക്കാനെത്തുവർക്ക് പെട്ടിയിൽ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്. ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരത്തിലൊരു ധനസമാഹരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു.

നേരിട്ട് പണം പിരിക്കാതെ വിവിധ രീതിയിൽ പണം കണ്ടെത്തുകയാണ്. മുമ്പ് റീസൈക്കിൾ കേരളയിലൂടെ 11 കോടി സമാഹരിച്ചതാണ് ഡിവൈഎഫ്‌ഐ.

ഇത്തവണ ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകൾ നടത്തിയുമാണ് വയനാടിനെ റീബിൽഡ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു.

മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകൾ, ജേഴ്സി ലേലം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ആഭരണങ്ങൾ സംഭാവന, വിവിധ ചടങ്ങുകളിൽ നിന്ന് വിഹിതം സമാഹരിക്കൽ, പുസ്തക വിൽപ്പന, വഴിയോരക്കച്ചവടം, പലഹാര നിർമാണം, വിൽപ്പന എന്നിവ വഴിയും പണം കണ്ടെത്തും.

#DYFI #opens #tea #shop #help #affected #people #Wayanad.

Next TV

Related Stories
‘കൊലയ്ക്ക് പിന്നിൽ വീടിനെ കുറിച്ച് നല്ല അറിവുള്ളയാൾ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന; ആരും കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ്

Apr 22, 2025 04:15 PM

‘കൊലയ്ക്ക് പിന്നിൽ വീടിനെ കുറിച്ച് നല്ല അറിവുള്ളയാൾ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന; ആരും കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ്

വീട്ടിലെ സിസിടിവിയുടെ ഡിവിആർ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കോടാലി വീട്ടിലെ ഔട്ട് ഹൗസിൽ നിന്നാണ്...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്

Apr 22, 2025 04:14 PM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്

സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്. ഔട്ട് ഹൗസിൽ നിന്നുള്ള ആയുധമാണ് കൊലക്ക്...

Read More >>
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

Apr 22, 2025 03:49 PM

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

സിസിടിവി ദൃശ്യങ്ങൽ നാല് സിം കാ‍ർഡുകൾ പ്രവ‍ടത്തിച്ചിരുന്ന മൂന്ന് ഫോണുകളിലും...

Read More >>
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

Apr 22, 2025 03:36 PM

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി....

Read More >>
 ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:51 PM

ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്....

Read More >>
മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:45 PM

മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
Top Stories