#wayanadMudflow | 'ഗർഭിണികളെ ഉൾപ്പെടെ പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നു, ചില ശരീരങ്ങളിലെ മുറിവുകൾ ഭീകരം'

#wayanadMudflow | 'ഗർഭിണികളെ ഉൾപ്പെടെ പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നു, ചില ശരീരങ്ങളിലെ മുറിവുകൾ ഭീകരം'
Aug 4, 2024 12:57 PM | By Susmitha Surendran

കൽപറ്റ: (truevisionnews.com) "കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കൂടുതലായി എത്തുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. ചില ശരീരങ്ങളിലെ മുറിവുകൾ ഭീകരമായിരുന്നു.

തലയില്ലാത്ത മൃതദേഹങ്ങളടക്കം പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നു." വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. അജിത് പാലേക്കരയുടെ വാക്കുകളാണിത്.

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ 168 പേരുടെ മൃത​ദേഹങ്ങളാണ് അജിത്തിന്റെ നേതൃത്വത്തിൽ ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയത്. 'ആദ്യം പ്രതീക്ഷിച്ചത് 100 കേസുകളായിരുന്നു.

പിന്നീട് ഇത് നൂറിന് മുകളിലാകുമെന്ന് മനസ്സിലായി. മുതിർന്നവരേയും കുട്ടികളേയും കൂടാതെ ​ഗർഭിണികൾ വരെ ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് ഉണ്ടായിട്ടുള്ള മുറിവുകളാണ് ആദ്യം കിട്ടിയ മൃതദേഹങ്ങളിൽ ഉണ്ടായിരുന്നത്.

വേദനാജനകമായ മരണമാണ് ഇവർക്ക് സംഭവിച്ചത്. വികൃതമായ മുഖങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനാവുന്ന വിധത്തിലേക്ക് മാറ്റിയെടുക്കുക എന്നത് വെല്ലുവിളിയായിരുന്നു.

എന്നാൽ ഒറ്റക്കെട്ടായി ഇത് ചെയ്തുനൽകാൻ സാധിച്ചു. "പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്നത്.

ശരീരത്തിലെ ആഭരണങ്ങളുടേയോ വസ്ത്രത്തിന്റേയോ വിവരങ്ങൾ പോലീസിന്റെ റിപ്പോർട്ടിലുണ്ടാകും. ഇതാണ് ആദ്യഘട്ടത്തിലെ തിരിച്ചറിയൽ നടപടി.

പിന്നീട് പോസ്റ്റുമോർട്ട സമയത്ത് മൃതദേഹത്തിലെ മറുകുകൾ, ടാറ്റുകൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഫോട്ടോ എടുക്കും. പോസ്റ്റുമോർട്ടത്തിന് മുമ്പും ശേഷമുള്ള ചിത്രം പകർത്തി മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടക്കും.' അദ്ദേഹം കൂട്ടിച്ചേർത്തു.

#Post #mortem #be #done #including #pregnant #women #injuries #some #bodies #terrible'

Next TV

Related Stories
#accident | കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Nov 15, 2024 08:04 PM

#accident | കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് രോഗിയുമായി പോവുകയായിരുന്ന 108 ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന കെഎല്‍ 18...

Read More >>
#StrayDog | വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്

Nov 15, 2024 08:03 PM

#StrayDog | വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്

സ്കൂൾ ബസിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയാണ് തെരുവുനായ മൂന്നു വിദ്യാർത്ഥികളെയും ഓടിച്ച് ആക്രമിക്കാൻ...

Read More >>
#harthal | കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്; വയനാട്ടിൽ 19ന് ഹർത്താൽ പ്രഖ്യാപിച്ചു

Nov 15, 2024 07:57 PM

#harthal | കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്; വയനാട്ടിൽ 19ന് ഹർത്താൽ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫും വയനാട്ടിൽ ഈ മാസം 19 ന് ഹാർത്തൽ...

Read More >>
#stabbedcase | കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയ്ക്ക് കുത്തേറ്റ സംഭവം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

Nov 15, 2024 07:51 PM

#stabbedcase | കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയ്ക്ക് കുത്തേറ്റ സംഭവം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി അത്തോളി പോലീസ്...

Read More >>
#cannabis |  ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Nov 15, 2024 07:41 PM

#cannabis | ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി...

Read More >>
#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

Nov 15, 2024 05:57 PM

#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

എന്നാൽ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം...

Read More >>
Top Stories