മുംബൈ: (truevisionnews.com) ക്വാറികളുടെ നിരന്തര പ്രവർത്തനവും പാറപൊട്ടിക്കലുമാണ് വയനാടിനെ ദുരന്തത്തിലേക്ക് തള്ളി വിട്ടതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ.
വയനാടിന് സംഭവിച്ചത് മനുഷ്യ നിർമിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സർക്കാരിനും പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ റിസോർട്ടുകളും അനധികൃത നിർമാണവും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും നിർമാണങ്ങൾ നടക്കുന്നു.
പ്രകൃതിയെ മറന്നുള്ള നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് സർക്കാർ. ക്വാറികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതാണ് ഉരുൾപൊട്ടാൻ പ്രധാന കാരണം.
പാറപൊട്ടിക്കൽ മണ്ണിന്റെ ബലം കുറയ്ക്കും. അതിശക്തമായ മഴ വന്നതോടെ മണ്ണൊലിച്ച് ദുരന്തത്തിൽ കലാശിക്കുകയാണ് ചെയ്ത'തെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
കേരളത്തിലെ പരിസ്ഥിതി ലോല പ്രദർശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗിൽ മുന്നറിയുപ്പ് നൽകുന്നുണ്ട്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്നുണ്ടെങ്കിൽ നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
#Wayanad #disaster #man #made #resorts #illegal #construction #could #not #controlled #MadhavGadgil