#wayanadLandslides | ഉയിരെടുത്ത ഉരുൾ: മരിച്ചവരുടെ എണ്ണം 369, 200ലധികം പേർ കാണാമറയത്ത്

#wayanadLandslides |  ഉയിരെടുത്ത ഉരുൾ: മരിച്ചവരുടെ എണ്ണം 369, 200ലധികം പേർ കാണാമറയത്ത്
Aug 4, 2024 11:04 AM | By Susmitha Surendran

മേപ്പാടി: (truevisionnews.com) ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മുണ്ടേരി ഉൾവനത്തിൽ നിന്ന് രണ്ട് മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു.

ഇതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. ഇനിയും 200ലധികം പേർ കാണാമറയത്താണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രദേശവാസികൾ നൽകുന്ന കണക്കനുസരിച്ചാണെങ്കിൽ 400 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിലാണ് നടക്കുന്നത്.

പോത്തുകൽ, മുണ്ടേരി ഭാ​ഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിർണായക തിരച്ചിലാണ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്, ആരോ​ഗ്യപ്രവർത്തകർ, പോത്തുകൽ പഞ്ചായത്ത് അധികൃതർ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ നേത‍ൃത്വത്തിൽ രണ്ടുസംഘമായാണ് തിരച്ചിൽ നടക്കുക.

ഒരോ ടീമിലും സി.ഐ റാങ്കിലുള്ള പൊലീസുകാർ നേതൃത്വം നൽകാനുണ്ടാകും. തിരച്ചിലിൽ പങ്കെടുക്കാൻ കൂടുതൽ ഫയർഫോഴ്സ് അംഗങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ള മൂന്നാമത്തെ ബാച്ചാണ് ഇന്ന് യാത്രതിരിച്ചത്. 30 പേരാണ് സംഘത്തിലുള്ളത്.

#Resurrected #roll #Death #toll #369

Next TV

Related Stories
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

Jul 24, 2025 11:14 PM

ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി...

Read More >>
ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

Jul 24, 2025 10:55 PM

ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ...

Read More >>
അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jul 24, 2025 10:13 PM

അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

Jul 24, 2025 09:36 PM

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി...

Read More >>
നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

Jul 24, 2025 09:35 PM

നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന്...

Read More >>
Top Stories

Entertainment News

//Truevisionall