#wayanadlandslide | അവശേഷിക്കുന്നത് ഏതാനും വീടുകൾ മാത്രം; കാണാതായത് 26 പേരെ-നൊമ്പരമായി പുഞ്ചിരിമട്ടം

#wayanadlandslide | അവശേഷിക്കുന്നത് ഏതാനും വീടുകൾ മാത്രം; കാണാതായത് 26 പേരെ-നൊമ്പരമായി പുഞ്ചിരിമട്ടം
Aug 3, 2024 09:02 AM | By ADITHYA. NP

വയനാട്:(www.truevisionnews.com) വയനാടൻ പ്രകൃതി സൗന്ദര്യത്തിന്റെ നേർചിത്രമായിരുന്നു പുഞ്ചിരിമട്ടം എന്ന ഗ്രാമം. എന്നാൽ ഇപ്പോഴത് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ എല്ലാ ഭീകരതയും പേറുന്ന ഇടമായി മാറിയിട്ടുണ്ട്.

ഇവിടേക്കുള്ള റോഡിന്റെ വലിയൊരു ഭാഗം തകർന്നുപോയിട്ടുണ്ട്. ധാരാളം വീടുകളുണ്ടായിരുന്ന ഇവിടെ ഏതാനും വീടുകൾ മാത്രമാണ് അവശേഷിക്കുന്നത്. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നാണ് ഇവിടെ ബാക്കിയായവരുടെ ആവശ്യം.

26 പേരെയാണ് ഈ പ്രദേശത്തുനിന്ന് കാണാതായിട്ടുള്ളത്. അവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഭീകരദുരന്തത്തിൽ ഒരു ഗ്രാമം തന്നെ ഇല്ലാതായിപ്പോയതിന്റെ നേർസാക്ഷ്യമാണ് ഇന്ന് പുഞ്ചിരിമട്ടം.

ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് അഞ്ചാം ദിനത്തിലും വയനാട്ടിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. തിരിച്ചിലിനായി കൂടുതൽ റഡാറുകൾ എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.

ഒരു സേവർ റഡാർ, നാല് റെക്കോ റഡാറുകൾ എന്നിവയാണ് എത്തിക്കുക. ഡൽഹിയിൽനിന്ന് ഇവ വ്യോമസേനാ വിമാനത്തിലാണ് എത്തിക്കുക.

റഡാർ ഓപ്പറേറ്റർമാരും ഒപ്പമുണ്ടാകും.സംസ്ഥാന സർക്കാറിന്റെ ആവശ്യപ്രകാരമാണ് നടപടി.

#Only #few #houses #remain #26 #people #are #missing #nominally #smiling

Next TV

Related Stories
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories










//Truevisionall