കൽപ്പറ്റ:(www.truevisionnews.com) വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അർണവ്, ദിയ എന്ന കുട്ടികൾ.
കളിപ്പാട്ടം വാങ്ങുന്നതിനായി രണ്ട് വർഷത്തോളമായി സ്വരുക്കൂട്ടിവെച്ചിരുന്ന കുടുക്കയാണ് അർണവ് കളക്ടർക്ക് കൈമാറിയത്.
'കളക്ടർക്ക് കൊടുത്തത് എൻ്റെ കുടുക്കയാണ്, കളിപ്പാട്ടം മേടിക്കാൻ പ്ലാൻ ചെയ്ത് വെച്ചതായിരുന്നു. വയനാട്ടിലെ ആളുകളെ കണ്ടപ്പോൾ ഞാൻ സാഡായി.
അതുകൊണ്ടാണ് ഞാൻ കൊടുത്തത്. രണ്ട് കൊല്ലമായി കൂട്ടിവെച്ച കാശ്കുടുക്കയാണ് നൽകിയത്. എൻ്റെ അപ്പൂപ്പനും അമ്മയുമാണ് കുടുക്കയിൽ ഇടാൻ പൈസ തന്നത്.
കുടുക്ക കൊടുത്തപ്പോൾ കളക്ടർ താങ്ക്‌യൂഎന്ന് പറഞ്ഞു', അർണവ് പറഞ്ഞു.ബർത്ത്ഡെ പാർട്ടിക്കായി മാറ്റിവെച്ചിരുന്ന പണം വയനാട്ടിലെ ദുരിതർക്കായി നൽകിയിരിക്കുകയാണ് ദിയ.
25000 രൂപയാണ് കളക്ടർക്ക് കൈമാറിയത്. '24-ാം തീയതി എന്റെ ബെർത്ത്ഡെയാണ്. ആ സെലിബ്രേഷന് വേണ്ടി മാറ്റിവെച്ച പൈസയാണ് ഞാൻ കൊടുത്തത്.
25000 രൂപയാണ് കൊടുത്തത്. വയനാട്ടിലെ സംഭവം കണ്ടിട്ട് വിഷമമുണ്ട്. അതുകൊണ്ട് കൂടുതൽ സഹായം ചെയ്യാനാണ് ഞാൻ പൈസ കൊടുത്തത്', ദിയ പറഞ്ഞു.
#saved #money #buy $toys #igot #sad #when #saw #situation #wayanad