#wayanadlandslide | ജീവന്‍റെ തുടിപ്പ് എവിടെയെങ്കിലും ഉണ്ടോ? കൂടുതലിടങ്ങളിലേക്ക് ഡോഗ് സ്ക്വാഡിന്‍റെ പരിശോധന

#wayanadlandslide |  ജീവന്‍റെ തുടിപ്പ് എവിടെയെങ്കിലും ഉണ്ടോ? കൂടുതലിടങ്ങളിലേക്ക് ഡോഗ് സ്ക്വാഡിന്‍റെ പരിശോധന
Aug 3, 2024 08:20 AM | By ADITHYA. NP

വയനാട്: (www.truevisionnews.com)ഡോഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ ഒരു പങ്ക് വയനാട്ടിലെ രക്ഷാദൗത്യത്തിലുണ്ട്. തുടക്കം മുതല്‍ ഡോഗ് സ്ക്വാഡ് സിഗ്നല്‍ നല്‍കിയ പ്രദേശത്തുനിന്നെല്ലാം മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

15 സ്പോട്ടുകളില്‍ പരിശോധന വ്യാപിപ്പിക്കും. കൂടുതലിടങ്ങളിലേക്ക് ഇത്തരത്തില്‍ ഡോഗ് സ്ക്വാഡിന്‍റെ പരിശോധനയുണ്ടാകും. ജീവന്‍റെ തുടിപ്പ് എവിടെയെങ്കിലും ഉണ്ടോ തിരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍.

സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും കഴിഞ്ഞ ദിവസം കഴിഞ്ഞ ആദിവാസി കുടുംബത്തെ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു. ചൂരല്‍മല അവസാന റോഡിന്‍റെ ഭാഗത്ത് ഒരു കുടുംബം ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയുണ്ടായിരുന്നു.

അവരെയും സൈന്യം രക്ഷപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ അഞ്ചാം ദിനത്തിലും പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഈയൊരു പ്രദേശം പൂര്‍ണമായും മലനിരകളാല്‍ ചുറ്റപ്പെട്ടതാണ്.

മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി എവിടെയെങ്കിലും തങ്ങിക്കിടക്കുന്നുണ്ടോ എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. ദുരന്തത്തില്‍ ഇതുവരെ 344 പേരാണ് മരിച്ചത്.

ഇന്നലെ 14 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ ഇന്നെത്തും.

40 ടീമുകൾ ആറ് സോണുകളിലായി മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിൽ നടത്തും.

സൈന്യം, എൻഡിആർഎഫ്, ഫയർഫോഴ്സ് ,നേവി കോസ്റ്റ് ഗാർഡ്, നേവി, ഉൾപ്പെടെയുള്ള സംയുക്ത സംഘം ഭാഗമാകും. ഡോഗ് സ്കോഡും തിരച്ചിലിനുണ്ട്. ചാലിയാറിലും ഇന്ന് തിരച്ചിൽ തുടരും.

ഇതുവരെ 189 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെത്തിയത്.

#there #pulse #life #anywhere #Inspection #dog #squad #more #places

Next TV

Related Stories
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories










//Truevisionall