#sexuallyabusing |പാല്‍ വാങ്ങാനെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വയോധികന് കഠിന തടവും പിഴയും

#sexuallyabusing |പാല്‍ വാങ്ങാനെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വയോധികന് കഠിന തടവും പിഴയും
Aug 3, 2024 07:45 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വീട്ടില്‍ പാല്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ വയോധികന് തടവ് ശിക്ഷ.

പുതുപ്പാടി കണ്ണപ്പന്‍കുണ്ട് കളത്തില്‍വീട്ടില്‍ കാസി(67)മിനെയാണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് അമ്പിളി ശിക്ഷിച്ചത്.

ഒന്‍പത് വര്‍ഷം കഠിനതടവും 30,000 രൂപ പിഴ ഒടുക്കാനുമാണ് വിധി. പിഴ സംഖ്യ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പ്രതി വീടിന് സമീപത്തെ കാലിത്തൊഴുത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

തുടര്‍ന്ന് പണം നല്‍കി പ്രലോഭിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

താമരശ്ശേരി പൊലീസ് എസ്.ഐ വി.എസ് സനൂജ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍.എന്‍ രഞ്ജിത്ത് ഹാജരായി.

#differently #abled #girl #sexually #assaulted #she #came #buy #milk #Severe #imprisonment #fine #elderly

Next TV

Related Stories
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories

//Truevisionall