#wayanadLandslides | സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം; സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്ത് നാലാം ക്ലാസ്സുകാരൻ

#wayanadLandslides | സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം; സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്ത് നാലാം ക്ലാസ്സുകാരൻ
Aug 3, 2024 06:52 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടമായവർക്ക് കൈത്താങ്ങായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

ബിസിനസ് രംഗത്തുള്ളവർ മുതൽ വളരെ സാധാരണക്കാർ വരെ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുകകൾ സംഭാവന ചെയ്യുന്നുണ്ട്.

താൻ സൈക്കിൾ വാങ്ങാൻ രണ്ട് വർഷങ്ങൾ കൊണ്ട് സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയിരിക്കുക്കയാണ് ഒരു നാലാം ക്ലാസുകാരൻ.

ഇടക്കൊച്ചി സ്വദേശിയായ നാലാം ക്ലാസുകാരനായ ഏയ്ഥൻ ക്രിസ്റ്റഫർ തന്റെ കുടുക്കയിൽ സൂക്ഷിച്ച 3650 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി സി ഐ ഗിരീഷ് കുമാറിനെയാണ് പണം ഏൽപ്പിച്ചത്. ഇതിനകം തന്നെ സംസ്ഥാനത്തെ ഒരുപാട് കുഞ്ഞുങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന നാണയ തുട്ടുകൾ ശേഖരിച്ചുവെക്കുന്ന കുടുക്കകൾ പൊട്ടിച്ച് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.

#Money #raised #buy #bicycle #4th #grader #donates #CMDRF

Next TV

Related Stories
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories

News from Regional Network

//Truevisionall