#Wayanadmudflow | 'എന്റെ അച്ഛനും അമ്മയും പെങ്ങളും കുട്ടിയുമൊക്കെ മരിച്ചു; കുടുംബത്തിലെ ഒൻപത് പേരെയാ എനിക്ക് നഷ്ടമായത് '

#Wayanadmudflow | 'എന്റെ അച്ഛനും അമ്മയും പെങ്ങളും കുട്ടിയുമൊക്കെ മരിച്ചു; കുടുംബത്തിലെ ഒൻപത് പേരെയാ എനിക്ക് നഷ്ടമായത് '
Aug 1, 2024 10:22 PM | By VIPIN P V

മേപ്പാടി: (truevisionnews.com) കണ്ണിലുറക്കം കെട്ടിയ നേരത്താണ് കുതിച്ച് മറിഞ്ഞ് മലവെള്ളപ്പാച്ചിൽ മുണ്ടക്കൈ മേഖലയെ മുഴുവൻ പിഴുതെടുത്തത്. എന്താണ് സംഭവിക്കുന്നതെന്നു പോലും ചിലർക്ക് പിടുത്തം കിട്ടിയില്ല.

ഭയാനകമായ ശബ്ദം മാത്രം കാതിൽ കേട്ട ചിലർ വീടുകൾക്ക് പുറത്തിറങ്ങി നോക്കി. ശാന്തമായി മാത്രം കണ്ടിട്ടുള്ള സ്വന്തം നാടിനെ വിഴുങ്ങി ആർത്തലച്ചുവരുന്ന ഉരുൾപൊട്ടലിൽ അവർ വിറങ്ങലിച്ചു.

ഓടിരക്ഷപ്പെടാൻ പോലും ചിലർക്കായില്ല. ഉറ്റവരെ ചേർത്തു പിടിച്ച് ഉറങ്ങിയവരും നാളേക്കുള്ള സ്വപ്‌നങ്ങൾ നെഞ്ചേറ്റിയവരും ആ വെള്ളപ്പാച്ചിലിൽ പെട്ടു. എവിടെയൊക്കെയോ ഒലിച്ചു പോയി, ആരൊയൊക്കെയോ നഷ്ടമായി.

നഷ്ടങ്ങളുടെ കണക്കുകൾ നിരത്തുമ്പോൾ ഉറ്റവരേയും ഉടയവരേയും നഷ്ടമായവരാണ് അനേകം പേർ. കുടുംബത്തിലെ എല്ലാവരേയും നഷ്ടമായി തനിച്ചായവർ വേറെയും.

അച്ഛനും അമ്മയും സഹോദരിയും സഹോദരിയുടെ കുഞ്ഞുമടക്കം കുടുംബത്തിലെ എല്ലാവരേയും നഷ്ടമായി തനിച്ചായതിന്റെ വേദനയിലാണ് ചൂരൽമല സ്വദേശി ബിജോയ്.

അച്ഛന്റെയും സഹോദരിയുടേയും മൃതദേഹം കണ്ടെത്തിയെങ്കിലും സഹോദരിയുടെ കുഞ്ഞിന്റെയും അമ്മയുടേയും മൃതദേഹം കിട്ടിയിട്ടില്ല.

ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നും ബിജോയ് പറയുന്നു.

സംഭവസമയം മലപ്പുറത്തായിരുന്ന ബിജോയ് വിവരമറിഞ്ഞ് വയനാട്ടിലെത്തുകയായിരുന്നു. എന്നാൽ ഓടിയെത്തിയപ്പോള്‍ സ്വന്തമായിരുന്ന കുടുംബവും വീടുമെല്ലാം നഷ്ടമായിരുന്നു.

#father #mother #sister #child #dead #lost #nine #members #family

Next TV

Related Stories
ഓണമുണ്ണാൻ ഒരുങ്ങിക്കോ ..... ഇക്കുറി സപ്ലൈകോ കിറ്റിലുള്ളത് 15 ഇനവും... ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

Jul 31, 2025 06:25 PM

ഓണമുണ്ണാൻ ഒരുങ്ങിക്കോ ..... ഇക്കുറി സപ്ലൈകോ കിറ്റിലുള്ളത് 15 ഇനവും... ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ,ഇക്കുറി സപ്ലൈകോ കിറ്റിലുള്ളത് 15 ഇനവും, ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18...

Read More >>
വടകരയിൽ കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീണു; വയോധികന് രക്ഷയായി അഗ്നിരക്ഷാ സേന

Jul 31, 2025 06:12 PM

വടകരയിൽ കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീണു; വയോധികന് രക്ഷയായി അഗ്നിരക്ഷാ സേന

വടകര കോട്ടപ്പള്ളിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി വടകരയിലെ അഗ്നി രക്ഷാ...

Read More >>
 മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 31, 2025 05:22 PM

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക്...

Read More >>
തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും; ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം, ചർച്ച പരാജയപ്പെട്ടു

Jul 31, 2025 04:47 PM

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും; ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം, ചർച്ച പരാജയപ്പെട്ടു

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും....

Read More >>
മദ്യത്തിന് പൈസ അങ്ങോട്ട് കുപ്പിക്ക് പൈസ ഇങ്ങോട്ട്...! ജനുവരി മുതൽ പുതിയ പദ്ധതി; പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

Jul 31, 2025 04:31 PM

മദ്യത്തിന് പൈസ അങ്ങോട്ട് കുപ്പിക്ക് പൈസ ഇങ്ങോട്ട്...! ജനുവരി മുതൽ പുതിയ പദ്ധതി; പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി എം ബി...

Read More >>
Top Stories

//Truevisionall