#wayanadandslide | ഉരുള്‍പൊട്ടലില്‍ കാട്ടിലകപ്പെട്ട് നാല് കുഞ്ഞുങ്ങള്‍; സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ

#wayanadandslide | ഉരുള്‍പൊട്ടലില്‍ കാട്ടിലകപ്പെട്ട് നാല് കുഞ്ഞുങ്ങള്‍; സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ
Aug 1, 2024 08:21 PM | By Athira V

മേപ്പാടി: ( www.truevisionnews.com ) മുണ്ടക്കൈയ്യിലുണ്ടായ ഉരുൾപൊട്ടലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ആദിവാസി കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ.

കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണവും വെള്ളവും കിട്ടാതെ അട്ടമലയിൽ കാട്ടിൽ കുടുങ്ങിക്കിടന്ന കുട്ടികൾ അടക്കമുള്ള കുടുംബത്തെ അതിസാഹസികമായി രക്ഷിച്ചത്.

ആദിവാസിയായ കൃഷ്ണന്‍ എന്നയാളുടെ നാലു കുട്ടികളെയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറപ്പൊത്തില്‍ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവരിൽ മൂന്നു കുട്ടികൾ ഇപ്പോൾ വനംവകുപ്പിന്‍റെ കാംപ് ഷഡ്ഡിലാണുള്ളത്.

കുട്ടികളുടെ അമ്മയെ വനത്തിൽ കണ്ടതോടെയാണ് കുടംബം വനത്തിൽ ഒറ്റപ്പെട്ട കാര്യം അറിയുന്നതെന്ന് കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അമ്മയിൽനിന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റു കുട്ടികളെ വെള്ളച്ചാട്ടത്തിന് പരിസരത്ത് പാറപ്പൊത്തിൽ കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചുനിന്ന കുട്ടികളെ ഉദ്യോഗസ്ഥര്‍ നെഞ്ചോടുചേര്‍ത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

രാവിലെ പത്ത് മണിയോടുകൂടി ഏറാട്ടുകുണ്ട് കോളനിയിലേക്ക് പോകുകയായിരുന്നു തങ്ങളുടെ സംഘമെന്ന് കൽപറ്റ റേഞ്ച് ഓഫീസർ പറഞ്ഞു. 'ആ സമയം കാട്ടില്‍ വെച്ച് അമ്മയേയും ഒരുകുട്ടിയെയും ഒറ്റപ്പെട്ട നിലയിൽ കണ്ടു. ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു ഇവർ.

തത്കാലം ഞങ്ങളുടെ കയ്യിലുണ്ടായ ഭക്ഷണം കൊടുത്തു. അട്ടമല ഭാഗത്തെ എസ്‌റ്റേറ്റില്‍ താമസിപ്പിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പെട്ടുപോയ കുട്ടികളെ തേടി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്ക് പോയത്'.

സാഹസികമായിരുന്നു കുട്ടികളെ തേടിയുള്ള യാത്രയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉരുൾപൊട്ടലും കനത്ത മഴയും മൂലം വഴിയെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. പല ഭാഗത്തും തകർന്നിരുന്നു.

വെള്ളച്ചാട്ടമുണ്ട്. കൊടുംകാടാണ്. കുത്തനെയിറക്കമാണ്. പോകാന്‍ ബുദ്ധിമുട്ടാണ്. നാലുമണിക്കൂറെടുത്തു എത്തിച്ചേരാൻ. റോപ്പ് ഉപയോഗിച്ച് അതിസാഹസികമായി ഇറങ്ങി നാലുമണിക്കൂറെടുത്താണ് സ്ഥലത്തെത്തിയത്.

സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് പാറപ്പൊത്തിനുള്ളിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കണ്ട ഉടനെ തങ്ങള്‍ വാരിയെടുത്തു. കയ്യിലുണ്ടായിരുന്ന ബിസ്‌കറ്റും ബ്രഡ്ഡും കൊടുത്തു. കയ്യിലുണ്ടായിരുന്ന ബെഡ്ഷീറ്റ് മൂന്ന് കഷ്ണമാക്കി കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കെട്ടി മാറി മാറി എടുത്താണ് കനത്ത മഴയ്ക്കിടെ കാംപ് ഷെഡ്ഡിലെത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

#forest #department #officers #rescue #tribal #childrens

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories










Entertainment News