ഇടുക്കി: (truevisionnews.com) അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു.
കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
#GoldRate| വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; രണ്ടാം ദിനവും കുതിപ്പ് തുടരുന്നു
തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെയും ഇന്നുമായി സ്വർണവില ഉയരുകയാണ്.
ഒരു പവന് ഇന്ന് 400 രൂപ കൂടി. ഇന്നലെ 640 രൂപ വർധിച്ചിരുന്നു. ഇതോടെ സ്വർണവില 51000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,600 രൂപയാണ്.
സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ജൂലൈ 23 ന് കുത്തനെ കുറഞ്ഞിരുന്നു.
പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,450 രൂപയാണ് വില.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5340 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നിരുന്നു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്
#lorry #carrying #gas #cylinders #overturned #gorge #driver #injured