#byelection | നാൽപ്പത്തി ഒൻപത് വാർഡുകളിലായി 1,63,639 വോട്ടർമാർ; സംസ്ഥാനത്തെ തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

#byelection | നാൽപ്പത്തി ഒൻപത്  വാർഡുകളിലായി 1,63,639 വോട്ടർമാർ; സംസ്ഥാനത്തെ തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
Jul 30, 2024 05:59 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.

സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ എന്നിവ ഉപയോഗിക്കാം.

ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക.

2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ള വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 76 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

സംക്ഷിപ്ത പുതുക്കലിനെ തുടർന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

49 വാർഡുകളിലെ അന്തിമവോട്ടർ പട്ടികയിൽ 163639 വോട്ടർമാരാണുള്ളത്. 77409 പുരുഷൻമാരും 86228 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡർമാരും.

വോട്ടർപട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ നാളെ രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും.

വോട്ടെണ്ണൽ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.

#byelections #today #49local #ward #kerala #sheesy

Next TV

Related Stories
'ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

Feb 12, 2025 09:27 AM

'ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി...

Read More >>
ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; 9 വർഷത്തിന് ശേഷം വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് കുഞ്ഞു പിറന്നു

Feb 12, 2025 09:14 AM

ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; 9 വർഷത്തിന് ശേഷം വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് കുഞ്ഞു പിറന്നു

വൃഷണാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സ തേടിയതിന് ശേഷമാണ് 2016ൽ കൗമാരക്കാരന്‍ തിരുവനന്തപുരത്തെ റീജ്യണൽ ക്യാൻസർ സെന്ററിൽ...

Read More >>
ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കം മുന്നിട്ടിറങ്ങണം -കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

Feb 12, 2025 09:02 AM

ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കം മുന്നിട്ടിറങ്ങണം -കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

അങ്ങനെ ഞെരുക്കിയതുകൊണ്ട് സമുദായം ഇസ്‌ലാമിൽനിന്ന് മടങ്ങാൻപോവുന്നില്ലെന്നും അദ്ദേഹം...

Read More >>
മീനേ...; കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍

Feb 12, 2025 08:50 AM

മീനേ...; കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍

ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ...

Read More >>
ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

Feb 12, 2025 08:40 AM

ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

അന്യായമായി തടഞ്ഞുവെച്ച് ദേഹോപദ്രവമേല്‍പ്പിച്ചെന്ന ഭക്ഷണാശാല നടത്തിപ്പുകാരന്‍ വി.കെ. സഈദിന്റെ പരാതിയിലാണ് ഷാമില്‍, നിഖില്‍, ഗഫൂര്‍, ഫറൂഖ്, ജമാല്‍...

Read More >>
രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ യുവാവിനെ വെട്ടിക്കൊന്നു; ഒരാൾ അറസ്റ്റിൽ

Feb 12, 2025 08:35 AM

രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ യുവാവിനെ വെട്ടിക്കൊന്നു; ഒരാൾ അറസ്റ്റിൽ

കാസർകോട് ഉപ്പളയിൽ രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാളെ കുത്തിക്കൊന്നു....

Read More >>
Top Stories