ചെറുപുഴ( കണ്ണൂർ ): ( www.truevisionnews.com ) കോഴിച്ചാല്‍ മീന്തുള്ളിയില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്ന് ഭര്‍തൃമതിയായ യുവതിക്ക് പരിക്കേറ്റു. ഭര്‍ത്താവും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ച 12ഓടെയാണ് സംഭവം. മീന്തുള്ളിയിലെ കൊച്ചുകരിയില്‍ ഓമനയുടെ വീടാണ് മരങ്ങള്‍ വീണ് തകര്‍ന്നത്. ശക്തമായി വീശിയടിച്ച കാറ്റില്‍ വീടിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ പ്ലാവും കവുങ്ങും വേരോടെ പിഴുത് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഭാഗം പൂര്‍ണമായി തകര്‍ന്ന് മുറിയില്‍ പതിക്കുകയായിരുന്നു. ഈസമയം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയുടെ മകന് അഭിലാഷിന്റെ ഭാര്യ ശോഭിതക്കാണ് (30) പരിക്കേറ്റത്.
അഭിലാഷും മൂന്നുവയസ്സുള്ള മകന് ആദിദേവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശോഭിതയുടെ തലക്കാണ് പരുക്കേറ്റത്. ഇവരെ രാത്രിതന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
മരം വീണ് കിടപ്പുമുറി പൂര്‍ണമായി തകര്‍ന്നനിലയിലാണ്. സമീപത്തെ മുറിയില്‍ ഓമനയും അഭിലാഷിന്റെ മൂത്ത മകന് ദേവദേവും (10) ഉറങ്ങുന്നുണ്ടായിരുന്നു.
വലിയ കാറ്റ് വീശുന്ന ശബ്ദം കേട്ട് ഇവര്‍ മുറിക്കുള്ളില്‍നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണിരുന്നു.
വിവരമറിഞ്ഞ് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ വീട് സന്ദര്‍ശിച്ചു. വീടിന് മുകളില്‍ വീണ മരങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മുറിച്ചുനീക്കി.
#youngwoman #injured #when #house #collapsed #due #falling #tree