#busaccident | വളവിൽ വീശിയെടുത്തു, റോഡിൽ വട്ടം കറങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് സ്വകാര്യ ബസ്; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

#busaccident | വളവിൽ വീശിയെടുത്തു, റോഡിൽ വട്ടം കറങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് സ്വകാര്യ ബസ്; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
Jul 28, 2024 07:48 AM | By Athira V

തലയോലപ്പറമ്പ്(കോട്ടയം) : ( www.truevisionnews.com ) സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ ശനിയാഴ്ച വൈകിട്ട് 7.15നാണ് അപകടം.

എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസാണ് അപകടത്തിൽപെട്ടത്. അമിത വേഗത്തിലായിരുന്ന ബസ് വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.

ഗുരുമന്ദിരം ജംക്‌ഷന് മീറ്ററുകൾക്കു മുൻപുള്ള വളവിൽ ബസ് വട്ടം കറങ്ങിയ ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് അക്ഷയ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. റോഡിന്റെ ഇരുവശത്തേയ്ക്കും ബസ് പലതവണ തെന്നിമാറുന്നത് ദൃശ്യങ്ങളിൽ കാണാം.

അപകടം സംഭവിക്കുന്നതിനു തൊട്ടു മുൻപ് സ്റ്റിയറിങ്ങിൽനിന്നു ഡ്രൈവറുടെ പിടിത്തം നഷ്ടപ്പെട്ടെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തിൽ 41 പേർക്ക് പരുക്കേറ്റു. 3 പേരുടെ നില ഗുരുതരം.

യാത്രക്കാരെ നാട്ടുകാരും തലയോലപ്പറമ്പ് പൊലീസും വൈക്കത്തുനിന്നും കടുത്തുരുത്തിയിൽനിന്നും എത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പുറത്തെടുത്തത്.

ആംബുലൻസുകളിലും സ്വകാര്യവാഹനങ്ങളിലുമായി ആശുപത്രിയികളിലേക്കു മാറ്റി. ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

#cctv #visual #out #thalayolaparambu #private #bus #accident

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories