(truevisionnews.com) കോട്ടയം വെട്ടിക്കാട്ട്മുക്കിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിതവേഗമെന്ന് യാത്രക്കാർ.
അമിത വേഗത്തിൽ വളവ് തിരിക്കുന്നതിനിടെയാണ് ബസ് മറിഞ്ഞത്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് എപ്പോഴും അമിത വേഗത്തിലാണ് ഓടുന്നതെന്ന് യാത്രക്കാർ പറയുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.
മൂന്നു പേരുടെ നില ഗുരുതരമാണ്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം.
പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
#Bus #overturned #Kottayam #Passengers #said #bus #speeding