ഭോപാൽ: (truevisionnews.com) അശ്ലീല ചിത്രം കണ്ട് ഒമ്പത് വയസുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ പതിമൂന്നുകാരനും അമ്മയ്ക്കും സഹോദരങ്ങൾക്കുമെതിരെ കേസ്.

ഏപ്രിൽ 24ന് മധ്യപ്രദേശിലെ രേവയിലായിരുന്നു സംഭവം. ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ട പതിമൂന്നുകാരൻ സഹോദരിയെ ബലാത്സംഗം ചെയ്യുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവം മറച്ചുവെക്കാൻ അമ്മയും കുട്ടിയുടെ രണ്ട് സഹോദരിമാരും സഹായിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിയായ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസ് വഴിതിരിച്ചുവിടാൻ സഹോദരിമാരും അമ്മയും ശ്രമിച്ചതായും പൊലീസ് അറിയിച്ചു. ഇവരെ തുടർച്ചയായി ചോദ്യം ചെയ്തതിന്റെ പിന്നാലെ രാത്രി പ്രതി കുട്ടിയോടൊപ്പമായിരുന്നു കിടന്നതെന്ന് വിവരം ലഭിച്ചു.
ഇതോടെയാണ് ബലാത്സംഗമാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ലൈംഗികാതിക്രമത്തെ കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെയാണ് സഹോദരൻ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പിന്നാലെ അമ്മയെ വിവരമറിയിക്കുകയായിരുന്നു. കുട്ടി മരിച്ചില്ലെന്ന് പറഞ്ഞതോടെ അമ്മയുടെ സഹായത്തോടെ കുട്ടിയെ പ്രതി കൊലപ്പെടുത്തി. മറ്റ് സഹോദരിമാരും ചേർന്ന് തെളിവുകൾ നശിപ്പിക്കുകയായിരുന്നു.
#minor #sister #raped #killed #after #watching #obscene #film
