#mdma | 'സാറോ ഓട്ടോയിൽ ഒരു ബാഗ്', ഡ്രൈവർ പൊലീസിലെത്തി, പരിശോധിച്ചപ്പോൾ എംഡിഎംഎ; പിന്നാലെ യുവാക്കൾ കുടുങ്ങി

#mdma | 'സാറോ ഓട്ടോയിൽ ഒരു ബാഗ്', ഡ്രൈവർ പൊലീസിലെത്തി, പരിശോധിച്ചപ്പോൾ എംഡിഎംഎ; പിന്നാലെ  യുവാക്കൾ കുടുങ്ങി
Jul 26, 2024 06:44 AM | By Athira V

പെരിന്തൽമണ്ണ: ( www.truevisionnews.com  )മലപ്പുറം പെരിന്തൽമണ്ണയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാക്കൾ പിടിയിൽ. മഞ്ചേരി സ്വദേശി മുഹമ്മദ് അനീസ്, പന്തല്ലൂർ സ്വദേശി മുഹമ്മദ് ഷിബിൻ എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു കേസുകളിലായി 17 ഗ്രാം എംഡിഎംഐയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ഓട്ടോയിൽ മയക്കുമരുന്ന് അടങ്ങിയ ബാഗ് മറന്നുവെച്ചതോടെയാണ് പ്രതികളിലൊരാളായ മുഹമ്മദ് ഹനീസ് പിടിയിലാകുന്നത്.

പെരിന്തൽമണ്ണ ടൗണിലെ ഓട്ടോഡ്രൈവർ ആണ് തന്റെ ഓട്ടോയിൽ കയറിയ ഒരാളുടെ ബാഗ് മറന്നു വെച്ചതായി പൊലീസിന് വിവരം നൽകിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും തിരിച്ചറിയൽ രേഖകളും ലഹരി മരുന്നും കണ്ടെടുത്തു.

ഓട്ടോ ഡ്രൈവർ നൽകിയ അടയാളത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ മുഹമ്മദ് അനീസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാത്രിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ലോഡ്ജ് പരിസരത്തു നിന്നും മുഹമ്മദ് ഷിബിലിനെ എം ഡിഎമ്മയുമായി പിടികൂടുന്നത്. എംഡിഎംഐ കേസിൽ പ്രതിയായി മൂന്നുമാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ് മുഹമ്മദ് അനീസ്.

മുഹമ്മദ് ഷിബിലും മുൻപ് ലഹരി മരുന്നു കേസിൽ പ്രതിയായിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യുന്നതിൽ നിന്ന് ലഹരിമരുന്ന് സംഘവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

#two #youths #arrested #mdma #drugs #perinthalmanna

Next TV

Related Stories
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

Sep 8, 2024 08:52 AM

#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

ഇയാളുടെ പേരിൽ അനവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ്...

Read More >>
#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Sep 8, 2024 08:36 AM

#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

Read More >>
#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

Sep 8, 2024 08:24 AM

#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

ഹാരിഷ് പട്ടേലാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനായി മൂന്ന് വയസുകാരനെ...

Read More >>
#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

Sep 8, 2024 08:18 AM

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്...

Read More >>
#accident | തൃത്താലയിൽ  ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

Sep 8, 2024 08:12 AM

#accident | തൃത്താലയിൽ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച്...

Read More >>
Top Stories