ബോവിക്കാനം: (truevisionnews.com) മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 14-കാരിക്ക് നേരരേ നഗ്നത പ്രദർശിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
ചെങ്കള വി.കെ. പാറയിലെ അജിത്ത് കുമാറിനെ (35) ആണ് ആദൂർ എസ്.ഐ. അനുരൂപും സംഘവും അറസ്റ്റ് ചെയ്തത്. 15-ന് മുളിയാറിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയുടെ അടുത്ത് സ്കൂട്ടർ നിർത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
വീട്ടുകാരോട് പെൺകുട്ടി വിവരം പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.
നൂറോളം സി.സി.ടി.വി. പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
#Nudity #display #student #returning #Madrasa #youth #arrested